പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി
ചെങ്ങന്നൂര്‍ : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. പെണ്ണുക്കര ഗവ.യു.പി സ്കൂള്‍ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയത് ഏറ്റവും വലിയ മാറ്റമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഇതിനകം 45000 സ്മാര്‍ട്ട് ക്ലാസ് റൂമുകളായെന്നും അദ്ദേഹം പറഞ്ഞു.
മുളക്കുഴ ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ മികവിന്റെ പ്രഖ്യാപനവും ചെങ്ങന്നൂര്‍ വിദ്യാഭ്യാസ ഉപജില്ല കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മവും വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു. സജി ചെറിയാന് എം.എല്‍.എ. അധ്യക്ഷനായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മുന്‍ എം.എല്‍.എ. പി.സി.വിഷ്ണുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുധാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രന്, എം.എച്ച്. റഷീദ്, ജി.വിവേക്, എ.ഇ.ഒ. ബി.ബിന്ദു, വി. വേണു, കൃഷ്ണകുമാര്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."