HOME
DETAILS

സംവരണപട്ടിക പുനഃപരിശോധിക്കണമെന്ന് സംവരണ സംരക്ഷണ കണ്‍വന്‍ഷന്‍

  
backup
April 07 2019 | 18:04 PM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf

 


കൊച്ചി: 1993ലെ കേരള പിന്നാക്ക സമുദായ നിയമം 11ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ സംവരണപട്ടിക ഉടന്‍ പുനഃപരിശോധിക്കണമെന്ന് സംവരണ സംരക്ഷണ കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണ പട്ടിക പുതുക്കണമെന്നാണ് സുപ്രിംകോടതി വിധി. സംവരണ പട്ടിക പുനഃപരിശോധിക്കുമ്പോള്‍ വേണ്ടത്രപ്രാതിനിധ്യം നേടിയ സമുദായങ്ങളെ ഒഴിവാക്കി കൂടുതല്‍ പ്രാതിനിധ്യം അര്‍ഹിക്കുന്ന സമുദായങ്ങള്‍ക്ക് അത് നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 26 വര്‍ഷം കഴിഞ്ഞിട്ടും കേരള സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 27 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന് വെറും 12ശതമാനം മാത്രമാണ് ഇപ്പോള്‍ സംവരണം. ആറാമത് ഉദ്യോഗമാണ് മുസ്‌ലിമിനു ലഭിക്കുന്നതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സംവരണലിസ്റ്റ് പുതുക്കാന്‍ സര്‍ക്കാന്‍ തയാറായില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിച്ച് മുസ്‌ലിം സമുദായത്തിന് നീതി ഉറപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാര്‍ സ്വന്തം രാജ്യത്തെ ജനങ്ങളോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ നൂറ് കൊല്ലം പിന്നോട്ടടിച്ചിരിക്കുകയാണ്. വീണ്ടും നൂറുകൊല്ലം പിന്നോട്ട് നടക്കണോ അതോ നല്ല നാളെയിലേക്ക് ചുവടുവയ്ക്കണോ എന്ന് തീരുമാനിക്കേണ്ട നിര്‍ണായക ഘട്ടമാണിതെന്നും അവര്‍ ഓര്‍മിപ്പിച്ചു. മത ന്യൂനപക്ഷങ്ങളെ നിശബ്ദരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ടീസ്റ്റ പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി.കെ ബീരാന്‍ അധ്യക്ഷനായി. എന്‍.പി ജിഷാര്‍, സലാഹുദ്ദീന്‍ മദനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ക്കിടെക്റ്റ് ഡോ.സി. നജീബ്, എച്ച്.ഇ മുഹമ്മദ് ബാബു സേഠ്, ഷക്കീല്‍ മുഹമ്മദ്, ഹുസൈന്‍ കോയ തങ്ങള്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago