HOME
DETAILS
MAL
വ്യവസായ സൗഹൃദം: ആന്ധ്ര ഒന്നാമത്, കേരളം 21
backup
July 10 2018 | 20:07 PM
ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശിന് പ്രഥമ സ്ഥാനം. തെലങ്കാനയ്ക്കാണ് രണ്ടാം സ്ഥാനം. ഏറ്റവും വേഗത്തില്‍ വ്യവസായം ആരംഭിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക താറാക്കിയത്. പട്ടികയില്‍ ഏറെ പിറകിലാണ് കേരളം. 21ാം റാങ്കാണ് സംസ്ഥാനത്തിന് ലഭിച്ചത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തി വ്യവസായ മന്ത്രാലയമാണ് പട്ടിക തയാറാക്കിയത്. ഹരിയാനയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ജാര്‍ഖണ്ഡിനും ഗുജറാത്തിനും നാലും അഞ്ചും സ്ഥാനങ്ങളാണ് ലഭിച്ചത്.. തലസ്ഥാനമായ ഡല്‍ഹി 23ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."