കേരളം യു.ഡി.എഫ് തൂത്തുവാരും: എ.കെ ആന്റണി
പെരിയ (കാസര്‍കോട്): ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി.
കാസര്‍കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മിനെ ഈ തെരഞ്ഞെടുപ്പില്‍ ജനം പരാജയപ്പെടുത്തും.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ജനം മറുപടി നല്‍കും. പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണം. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ല.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സമഗ്ര അന്വേഷണം വേണം. ഇരട്ടക്കൊലപാതക കേസില്‍ സി.പി.എമ്മിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."