HOME
DETAILS
MAL
ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ മരിച്ചു
backup
July 12 2020 | 02:07 AM
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു. സഊദിയില്‍ മലപ്പുറം, കണ്ണൂര്‍ സ്വദേശികളും ദുബൈയില്‍ തൃശൂര്‍ സ്വദേശിയുമാണ് മരിച്ചത്. മലപ്പുറം എടവണ്ണപ്പാറ ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ജലീല്‍ (38), കണ്ണൂര്‍ ആറളം കളരിക്കാട് അനീസ് മന്‍സിലില്‍ കേളോത്ത് കാസിം (52) എന്നിവരാണ് സഊദിയില്‍ മരിച്ചത്. ദുബൈയില്‍ തൃശൂര്‍ കൊടകര കൊളത്തൂര്‍ കുറിച്ചിപറമ്പില്‍ ജോസ് (56) ആണ് മരിച്ചത്.
ദമാമിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ ജലീല്‍. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മന്ഹ, അയ്മന് എന്നിവരടങ്ങുന്ന കുടുംബം ദമാമിലാണ്. പിതാവ് എം.എ മുഹമ്മദ് കഴിഞ്ഞ മാസം 12 നായിരുന്നു മരിച്ചത്. മാതാവ്:ഫാത്തിമ.സഹോദരങ്ങള്‍: മുഹമ്മദ് അഷ്റഫ്,യൂനുസ് സലീം, ശരീഫ.
കണ്ണൂര്‍ തില്ലങ്കേരി പുള്ളിപ്പൊയില്‍ സ്വദേശി കേളോത്ത് കാസിം, കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ സഊദിയിലെ ഹൈലിലാണ് മരിച്ചത്. 25 വര്‍ഷമായി സഊദിയില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: സുഹറ മംഗലോടന്‍. മക്കള്‍: അനീറ, സുനീറ, അനീസ്. മരുമക്കള്‍: ജലീല്‍, റിയാസ്.
ദുബൈയില്‍ മരിച്ച ജോസ് കൊടകര കൊളത്തൂര്‍ കുറിച്ചി പറമ്പില്‍ പാവുണ്ണിയുടെ മകനാണ്. ഭാര്യ: ബീന.മക്കള്‍:ഓസ്റ്റിന്‍,അനീറ്റ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."