രാസവളം വിതരണം ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കണം
x
ചെറുപുഴ: തിരുമേനി പുഴയിലെ മുളപ്ര തടയണയുടെ നവീകരണം പാതിവഴിയില്‍. ജലസേചന വകുപ്പിന്റെ പിടിപ്പുകേടാണ് പദ്ധതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതെ പോവുന്നതെന്ന ആക്ഷേപം ശക്തം. ജലസേചനം മെച്ചപ്പെടുത്താനും കാര്‍ഷികാവശ്യത്തിന് ഉപകാരപ്പെടാനും ഉദ്ദേശിച്ചാണ് പത്തു വര്‍ഷം മുന്‍പ് മുളപ്രയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചത്. ഇത് നവീകരിക്കാനുള്ള പ്രവര്‍ത്തനമാണ് മഴയില്‍ കുതിര്‍ന്ന പോലെയായത്. മുളപ്ര ഭാഗത്തുള്ളവര്‍ക്ക് ഗതാഗതത്തിന് സൗകര്യം തുറന്നുകിട്ടിയെങ്കിലും തടയണയില്‍ വെള്ളം ശേഖരിക്കുന്ന കാര്യത്തില്‍ പദ്ധതി പൂര്‍ണ പരാജയമായി.
ജലസംഭരണത്തിന് ഉപകാരമില്ലാതായതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് തടയണ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളള്‍ക്ക് കാലവര്‍ഷാരംഭത്തില്‍ തുടക്കമിട്ടത്. എന്നാല്‍ നിലവിലുള്ള ഫില്ലറിന്റെ ഉയരം കൂട്ടാനായി നടത്തിയ പ്രവൃത്തി പകുതിയായപ്പോള്‍ മഴ കനത്തു. പ്രവൃത്തി മുടങ്ങിയതോടെ കോണ്‍ക്രീറ്റിനായി സ്ഥാപിച്ച കമ്പികള്‍ക്ക് മീതെ വലിയ മരക്കഷണങ്ങളും മറ്റും വന്നടിഞ്ഞ് ബലക്ഷയത്തിനു കാരണമായി.
ഇപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഇല്ലാതെ പ്രവൃത്തി പാതിയിലായി നില്‍ക്കുകയാണ്. ചെറുകിട ജലസേചന വകുപ്പ് 20 ലക്ഷത്തോളം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള സ്ഥിതിയില്‍ തടയണയുടെ പാര്‍ശ്വഭിത്തികള്‍ക്ക് ബലം കൂട്ടിയും പലകകള്‍ ഇടുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയരം കൂട്ടിയും അടിഭിത്തി ഒന്നരയടി മുന്നോട്ട് കോണ്‍ക്രീറ്റ് ചെയ്തും തടയണ ബലപ്പെടുത്താനാണ് നിര്‍ദേശം. എന്നാല്‍ തടയണയുടെ ഇരുഭാഗത്തുമുള്ള മണല്‍ നീക്കം ചെയ്തിട്ടില്ല. ഇതു നീക്കം ചെയ്താലേ തടയണ നവീകരിക്കുന്നതിലൂടെ ഉദ്ദേശിച്ച ഗുണം ലഭിക്കൂ. മണല്‍ നീക്കം ചെയ്യാനുള്ള തുക അടുത്ത പദ്ധതിയില്‍ മാത്രമേ അനുവദിക്കൂ എന്നാണറിയുന്നത്. 24 ലക്ഷത്തിന് പത്തു വര്‍ഷം മുന്‍പ് നിര്‍മിച്ച തടയണ 20 ലക്ഷത്തോളം രൂപ മുടക്കി നവീകരിക്കുന്നത് പ്രവൃത്തിയിലെ അനാസ്ഥയാണ് വെളിവാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."