കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായി. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നഷ്ടമായതായി കന്യാസ്ത്രീ തന്നെയാണ് അന്വേഷണസംഘത്തെ അറിയിച്ചത്. ജലന്ധറിലായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണിലായിരുന്നു സന്ദേശങ്ങളെന്നാണ് കന്യാസ്ത്രീ പറഞ്ഞത്. പിന്നീട് പുതിയ ഫോണ്‍ വാങ്ങിയതിനെ തുടര്‍ന്ന് ജലന്ധറിലെ മഠത്തില്‍ തന്നെയാണ് തെളിവടങ്ങിയ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഫോണ്‍ മുറിയില്‍ കാണാനില്ലെന്നാണ് കന്യാസ്ത്രീ പോലിസിനെ അറിയിച്ചത്. കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ തെളിവു നശിപ്പിക്കാനുള്ള നീക്കമാണോയെന്ന സംശയമാണ് കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കുമുള്ളത്.
തന്റെ കൈയില്‍ കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായുണ്ടെന്ന് പരാതിക്കാരി അന്വേഷണസംഘത്തോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച വൈദികനോടും വ്യക്തമാക്കിയിരുന്നു. ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മൊബൈല്‍ ഫോണ്‍ നഷ്ടമായതിന്റെ പേരില്‍ അന്വേഷണത്തിന് തടസമില്ലെന്നാണ് വൈക്കം ഡിവൈ.എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."