ഗതാഗത നിയമലംഘകര്‍ക്ക് പൊലിസ് ബോധവല്‍ക്കരണ ക്ലാസ് നടത്തി
വണ്ടൂര്‍: നിയമലംഘനം നടത്തി വാഹനങ്ങള്‍ നിരത്തിലറക്കിയവരെ പങ്കെടുപ്പിച്ച് വണ്ടൂര്‍ പൊലിസിന്റെ നേതൃത്വത്തില്‍ ഗതാഗത ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വണ്ടൂര്‍ സര്‍ക്കിള്‍ പരിധിയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നിയമംലംഘിച്ച് വാഹനമോടിച്ചവരില്‍ നിന്ന്് തെരഞ്ഞെടുത്തവര്‍ക്കായാണ് ക്ലാസ് നല്‍കിയത്. വണ്ടൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എ.ജെ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.
ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊലിസ് കര്‍ശന പരിശോധനകളാണ് നടത്തി വരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ വണ്ടൂര്‍ സര്‍ക്കിള്‍ പരിധിയില്‍ മാത്രം ഏകദേശം മൂന്ന് ലക്ഷം രൂപയോളം പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. പിഴ ഈടാക്കുന്നതിന് പുറമെ ഗൗരവപരമായ തെറ്റുകള്‍ ആവര്‍ത്തിക്കുന്നവരോടാണ് പൊലിസ് ക്ലാസ്സില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നത്. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കുക, സമൂഹത്തില്‍ മികച്ച ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് തുടക്കമിട്ടത്. വണ്ടൂര്‍ ഏറനാട് ആര്‍ക്കേഡില്‍ നടന്ന പരിപാടിയില്‍ കാളികാവ്,വണ്ടൂര്‍,എടവണ്ണ സ്റ്റേഷന്‍ പരിധികളില്‍ നിന്നുള്ള എഴുപതോളം പേര്‍ പങ്കെടുത്തു. പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടും എത്താത്തവര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കി അടുത്ത ക്ലാസില്‍ പങ്കെടുപ്പിക്കുമെന്ന് സി.ഐ. എ.ജെ ജോണ്‍സണ്‍ പറഞ്ഞു. വണ്ടൂര്‍ അഡീഷണല്‍ എസ്.ഐ. കെ.ടി റോയ് ക്ലാസെടുത്തു. എസ്.ഐമാരായ പി ചന്ദ്രന്‍, കെ.പി സുരേഷ് ബാബു, ബിനുതോമസ്, പി ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."