കൊല്‍ക്കത്തക്ക് നാലാം ജയം
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത കുതിപ്പ് തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ 139 റണ്‍സ് 13.5 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. ഓപണര്‍മാരായ സുനില്‍ നരേന്റെയും (25 പന്തില്‍ 47) ക്രിസ് ലിന്നിന്റെയും (32 പന്തില്‍ 50) വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കത്തക്ക് അനായാസ ജയം സമ്മാനിച്ചത്. റോബിന്‍ ഉത്തപ്പ (16 പന്തില്‍ 26), ഷുബ്മാന്‍ ഗില്‍ (10 പന്തില്‍ 6) എന്നിവര്‍ പുറത്താകാതെ നിന്നു.
ടോസ് ലഭിച്ച കൊല്‍ക്കത്ത രാജസ്ഥാനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ അഞ്ച് റണ്‍സുമായി പുറത്തായി. ഇതോടെ തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ സമ്മര്‍ദത്തിലായി. പ്രസിദ് കൃഷ്ണയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യുവിലായിരുന്നു രഹാനെ പുറത്തായത്. ജോസ് ബട്ട്‌ലര്‍ ശ്രദ്ധിച്ച് ബാറ്റ് വീശിയെങ്കിലും 37 റണ്‍സുമായി ബട്‌ലറും പുറത്തായി. 34 പന്തില്‍ നിന്നായിരുന്നു ബട്‌ലര്‍ 37 റണ്‍സ് നേടിയത്. എട്ട് പന്ത് നേരിട്ട രാഹുല്‍ തൃപതി ആറ് റണ്‍സുമായി കൂടാരം കയറി. ഹാരി ഗര്‍ണയുടെ പന്തില്‍ പിയൂഷ് ചൗള പിടിച്ചാണ് തൃപതി പുറത്തായത്. ഇതോടെ രാജസ്ഥാന് വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടെത്തിയ സ്റ്റീവ് സ്മിത്തും ബെന്‍ സ്റ്റോക്കും ചേര്‍ന്ന് ടീമിന്റെ രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു. എന്നാല്‍ ര@് പേരും ക്രീസില്‍ തുടര്‍ന്നെങ്കിലും റണ്‍സിന്റെ ചലനം മന്ദഗതിയിലായിരുന്നു. കൊല്‍ക്കത്ത ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ബട്‌ലറുടെയും തൃപ്തിയുടെയും വിക്കറ്റ് വീഴ്ത്തിയ ഗര്‍ണയാണ് ബൗളിങ്‌നിരയില്‍ മികച്ച നിന്നത്. 59 പന്ത് നേരിട്ട സ്റ്റീവ് സമിത്ത് 73 റണ്‍സ് സ്വന്തമാക്കി. 14 പന്ത് നേരിട്ട ബെന്‍ സ്റ്റോക്ക്‌സ് ഏഴ് റണ്‍സും നേടി. മൂന്നാമനായി ഇറങ്ങിയതോടെയാണ് സ്മിത്തിന് ആത്മവിശ്വാസത്തോടെ ബാറ്റ് വീശാന്‍ കഴിഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ സ്മിത്തിന്റെ ബാറ്റിങ് പൊസിഷനിലുള്ള മാറ്റമായിരുന്നു താരത്തിന്റെ ബാറ്റിങ്ങിനെ മോശമായി ബാധിച്ചത്.
അവസാന മത്സരത്തില്‍ ആര്‍.സി.ബി യെ അടിച്ച് പരത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കൊല്‍ക്കത്ത രാജസ്ഥാനെ നേരിട്ടത്. രാജസ്ഥാനും ആര്‍.സി.ബിയേയാണ് അവസാന മത്സരത്തില്‍ പരാജയപ്പെടുത്തിയത്. തൊട്ടു മുന്‍പത്തെ മത്സരത്തില്‍ കളിച്ച രാജസ്ഥാന്‍ ടീമില്‍ ര@ണ്ടു മാറ്റങ്ങളുണ്ടമായിട്ടായിരുന്നു ടീമിനെ ഇറക്കിയത്. സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍ എന്നിവര്‍ക്കു പകരം പ്രശാന്ത് ചോപ്രയും മിഥുനുമാണ് ആദ്യ ഇലവനിലെത്തിയത്. കൊല്‍ക്കത്തന്‍ നിരയില്‍ മറുഭാഗത്ത് ലോക്കി ഫെര്‍ഗൂസനു പകരം ഹാഗി ഗര്‍നിയും ടീമിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."