HOME
DETAILS
MAL
പുഴയിലും റോഡരികിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു
backup
April 24 2017 | 21:04 PM
ഉരുവച്ചാല്‍: മെരുവമ്പായി പുഴയിലും റോഡരികിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. നീര്‍വേലിയിലും പരിസരങ്ങളിലും വെള്ളത്തിന് ക്ഷാമം രൂക്ഷമായതിനാല്‍ പ്രദേശത്തെ വീട്ടുകാര്‍ അലക്കുവാനും മറ്റും മെരുവമ്പായി പുഴയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മട്ടന്നൂര്‍ മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ പു
ഴക്കരയില് മാലിന്യംതള്ളുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് കവര്‍, പഴയ തുണി, ബോട്ടിലുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് പതിവായി തള്ളുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ പുഴക്കരയില്‍ മലവിസര്ജനംനടത്തുന്നതും പരിസരവാസികളില്‍ ആരോഗ്യ ഭീഷണി ഉയര്‍ത്തുകയാണ്. പുഴക്കരയിലും മറ്റും മാലിന്യം തള്ളുന്നതിനാല്‍ പുഴയിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ബന്ധപ്പെട്ടവര്‍ അടിയന്തരമായി നടപടിഎടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."