കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി
ദമാം: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സഊദി കിഴക്കൻ പ്രവിശ്യയിലെ മത, സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഇദ്‌രീസ് സ്വലാഹിക്ക് കിഴക്കൻ പ്രവിശ്യ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. കൊവിഡ് വ്യാപന പ്രോട്ടോകോൾ നിലകൊള്ളുന്ന സാഹചര്യത്തിൽ ഓൺലൈൻ കോൺഫറൻസിൽ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് ബഷീർ ബാഖവിയുടെ അധ്യക്ഷതയിൽ കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡൻ്റ് മുഹമ്മദ് കുട്ടി സാഹിബ് കോഡൂർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയുടെ ആദരം ചെയർമാൻ ഹംസ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കൈമാറി. സീനിയർ നേതാവും ദമാം മീഡിയ ഫോറം സെക്രട്ടറിയുമായ അഷ്‌റഫ് ആളത്ത് സ്വലാഹിയുടെ പ്രവർത്തന പാതകൾ സദസ്സിനു വിവരിച്ചു.
സഊദി നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി ഖാദർ സാഹിബ് ചെങ്കള, നാഷണൽ കമ്മിറ്റി അംഗം സക്കീർ അഹമ്മദ്, കിഴക്കൻ പ്രവിശ്യ കെഎംസിസി സെക്രട്ടറി ആലി കുട്ടി ഒളവട്ടൂർ, പാലക്കാട് ജില്ല മുസ്‌ലിം ലീഗ് ട്രഷറർ പി എ തങ്ങൾ, മുസ്‌ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ എസ്‌ടിയു സിക്രട്ടറിയുമായ പി പി കാസിം, ബ്ലൈസ് യൂത്ത് ക്ലബ് ചെയർമാൻ അബ്ദുറഹ്മാൻ പൂനൂർ, ഖാലിദ് തെങ്കര, ജാബിർ മണ്ണാർക്കാട്, കിഴക്കൻ പ്രവിശ്യയിലെ വിവിധ കേന്ദ്ര കമ്മിറ്റി നേതാക്കൾ, ജില്ലാ കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ഇദ്‌രീസ് സ്വലാഹി മറുപടി പ്രസംഗം നിർവഹിച്ചു. ഇബ്രാഹിം ഫൈസി യുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ ആക്ടിങ് ജന: സെക്രട്ടറി റാഫി പട്ടാമ്പി സ്വാഗതവും സെക്രട്ടറി ശരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു. ഇഖ്ബാൽ സാഹിബ്, അനസ് പട്ടാമ്പി,ഉണ്ണീൻ കുട്ടി, ഷബീർ അലി, സഗീർ സാഹിബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."