അപകടക്കെണിയായി വെള്ളക്കെട്ട്
കക്കട്ടില്‍: കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ അമ്പലക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വെള്ളക്കെട്ട് അപകടഭീഷണി ഉയര്‍ത്തുന്നു. നടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി റോഡരികില്‍ കുഴിച്ച രണ്ടാള്‍ താഴ്ചയുള്ള കിടങ്ങിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
കിടങ്ങില്‍ വെള്ളം നിറഞ്ഞ് റോഡിലേക്ക് പരന്നുകിടക്കുന്നത് കാരണം റോഡും കിടങ്ങും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. റോഡാണെന്ന് കരുതി അരികു ചേര്‍ന്ന് സഞ്ചരിക്കുന്നവര്‍ കിടങ്ങില്‍വീണ് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ കടന്നുപോകുന്ന റോഡാണിത്.
നിലവില്‍ നാട്ടുകാര്‍ താല്‍ക്കാലികമായി ടാര്‍ വീപ്പവച്ച് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ശാശ്വതമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിനംപ്രതി നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന ഈ റോഡിലെ വെള്ളക്കെട്ട് നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."