HOME
DETAILS

എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: തൊഴിലാളികള്‍ ചപ്പുപറിക്കല്‍ സമരം ആരംഭിച്ചു

  
backup
July 10 2018 | 22:07 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d-5

 

കല്‍പ്പറ്റ: ചെയ്ത ജോലിക്ക് വേതനവും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നിഷേധിക്കുന്ന എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റ് നടപടിക്കെതിരേ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു.
പുല്‍പ്പാറ, പെരുന്തട്ട, നടുപാറ ഡിവിഷനിലുകളിലായി 300 ഓളം തൊഴിലാളികളാണ് സമര രംഗത്തുള്ളത്. സമരത്തിന്റെ ഭാഗമായി തേയില പറിച്ച് തൊഴിലാളികള്‍ സ്വന്തം നിലയില്‍ വില്‍ക്കും.
സമരം ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. യു. കരുണന്‍ അധ്യക്ഷനായി. കെ.ടി ബാലകൃഷ്ണന്‍ (സി.ഐ.ടി.യു), എന്‍. വേണുഗോപാല്‍ (പി.എല്‍.സി), എന്‍.ഒ ദേവസ്യ (എച്ച്.എം.എസ)്, സാംപി മാത്യു (ടി.യു.സി.ഐ) സംസാരിച്ചു. വിവിധ ഡിവിഷനുകളിലായി ചപ്പുപറിക്കല്‍ സമരത്തിന് സി. ജയകൃഷ്ണന്‍, കെ.ടി തങ്കരാജ്, വി. ദേവദാസ്, മുഹമ്മദ് പുല്‍പാറ, വി. മുഹമ്മദ് ബാവ, പി. മുഹമ്മദലി, ടി.കെ അബു, കെ. ജുജന്‍, എന്‍. നാഗന്‍, എം. സുരേഷ്, എ. ആലി നേതൃത്വം നല്‍കി.
നിലവില്‍ മൂന്ന് മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. കൂടാതെ സര്‍വിസില്‍ നിന്നും പത്ത് വര്‍ഷത്തിലധികമായ പിരിഞ്ഞ തൊഴിലാളികള്‍ക്ക് ഇതുവരെ ഗ്രാറ്റിവിറ്റിയും നല്‍കിയിട്ടില്ല. ഈ ഇനത്തില്‍ ലഭിക്കേണ്ട തുകയ്ക്ക് മാനേജ്‌മെന്റ് വണ്ടിച്ചെക്ക് നല്‍കിയും തൊഴിലാളികളെ കബളിപ്പിച്ചിരുന്നു. ജില്ലാ ലേബര്‍ ഓഫിസര്‍ ഇക്കഴിഞ്ഞ ജനുവരി 19ന് വിളിച്ച് ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീപ്പ് വ്യവസ്ഥപ്രകാരം തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റിവിറ്റി തുക ഈ കഴിഞ്ഞ ഫിബ്രുവരി 28നകം കൊടുത്ത് തീര്‍ക്കണമെന്ന് തൊഴിലുടമ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ പ്രഖ്യപിച്ചിരുന്നത്. എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടിയിരുന്ന 107 തൊഴിലാളികളില്‍ പുല്‍പാറ, പെരുന്തട്ട ഡിവിഷനിലെ 20ല്‍ താഴെ തൊഴിലാളികള്‍ക്കാണ് ഗ്രാറ്റിവിറ്റി വിതരണം ചെയ്തത്. സര്‍വിസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്ത കാലത്ത് നിയമ വിരുദ്ധമായി പി.എഫ് വിഹിതം പിടിച്ച് മാനേജ്‌മെന്റ് കൈവശപ്പെടുത്തിയിരുന്നു. നിലവില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി പി.എഫ് വിഹിതം പിടിക്കുന്നുണ്ടെങ്കിലും ഇതുവരെ പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാതെയും മാനേജമെന്റ് വഞ്ചന തുടരുകയാണ്. നാല് വര്‍ഷമായി മെഡിക്കല്‍ ആനുകൂല്യങ്ങള്‍, കമ്പിളി, പുതപ്പ് തുടങ്ങിയവയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ഇതിനിടയില്‍ നിരവധി തവണ പലവിധ സമരങ്ങളും ചര്‍ച്ചകളും നടത്തിയെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒരിടവേളക്ക് ശേഷം തൊഴിലാളികള്‍ വീണ്ടും സമരമുഖത്തെത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാനും മാനേജ്‌മെന്റ് തയാറായിട്ടില്ല. മഴക്കാലമെത്തിയതോടെ ചോര്‍ന്നൊലിക്കുന്ന പാടികളില്‍ ദുരിത ജീവിതം നയിക്കുകയാണ് തൊഴിലാളികലധികവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago