ജലത്തെ ആദരിക്കുന്ന സംസ്‌കാരം തിരിച്ചുവരണം: അബ്ദുസമദ് സമദാനി
ഓടത്തോട്: മുസ്‌ലിം യൂത്ത്‌ലീഗ് ജലസംരക്ഷണ കാംപയിന്റെ ഭാഗമായുള്ള ജലസഭക്ക് വയനാട് ജില്ലയിലെ ഓടത്തോട് തുടക്കമായി. പരിപാടി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. ജീവന്റെ ഹേതുവായ ജലത്തെ ആദരിക്കുന്ന സംസ്‌കാരത്തിലേക്ക് മലയാളി മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഴ സുലഭമായിട്ടും ജലക്ഷാമം വര്‍ധിക്കുന്നതിന്റെ കാരണങ്ങളന്വേഷിച്ച് കര്‍മപദ്ധതികള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. മനുഷ്യന്റെ കൈയേറ്റമാണ് നമ്മുടെ ജലവും മണ്ണും നശിപ്പിച്ചത്.
ഈ ആപത് സാഹചര്യത്തില്‍ മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മാതൃകാപരമായ തിരുത്തുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന യൂത്ത് ലീഗ് വലിയ ചരിത്രദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്തലീഗ് ജലസംരക്ഷണ കാംപയിന്റെ ഭാഗമായി നടത്തുന്ന ജലസഭ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രശസ്ത സാഹിത്യകാരി സി.എസ് ചന്ദ്രിക അഭിപ്രായപ്പെട്ടു. മലിനജല ശുദ്ധീകരണത്തില്‍ മാതൃക സൃഷ്ടിച്ച ചെറുതോട്ടില്‍ വര്‍ഗ്ഗീസിനെ ജലസഭയില്‍ ആദരിച്ചു. എം.പി. അബ്ദുസമദ് സമദാനി ഉപഹാരം നല്‍കി. യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷനായി. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി ജലബജറ്റ് അവതരിപ്പിച്ചു.
ശ്രീകുമാര്‍, നസ്‌റിന്‍ കുന്നമ്പറ്റ എന്നിവര്‍ ജലകവിതകള്‍ അവതരിപ്പിച്ചു.
എം.വി ശ്രേയാംസ്‌കുമാര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂത്ത് ലീഗ് നേതാക്കളായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, എ.കെ.എം അഷ്‌റഫ്, സി.കെ ഹാരിഫ്, സംഘാടകസമിതി ചെയര്‍മാന്‍ ടി.ഹംസ സംബന്ധിച്ചു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."