HOME
DETAILS
MAL
മൂന്നു ജില്ലകളില്‍ താപനില നാല് ഡിഗ്രിവരെ ഉയരും
backup
April 08 2019 | 21:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും താപനില നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്നലെ തിരുവനന്തപുരത്ത് 37.6 ഡിഗ്രിയും ആലപ്പുഴയില്‍ 37 ഡിഗ്രിയും കോട്ടയത്ത് 37.7 ഡിഗ്രിയുമായിരുന്നു താപനില.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ താപനില മൂന്നു ഡിഗ്രിവരെ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ വിശകലനത്തില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സൂര്യാതപ മുന്നറിയിപ്പ് നാളെയും തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."