HOME
DETAILS
MAL
പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ഥി അടക്കം 20 പേര് കൊല്ലപ്പെട്ടു
backup
July 11 2018 | 10:07 AM
പെഷവാര്‍: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം. അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി) സംഘടിപ്പിച്ച റാലിക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഹാറൂന്‍ ബിലോറും അനുയായികളും കൊല്ലപ്പെട്ടു.
69 പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. പെഷവാറിലാണ് സംഭവം. ജൂലൈ 25നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ് കൊല്ലപ്പെട്ട ഹാറൂന്‍ ബിലോര്‍. 2012 ല്‍ ഇദ്ദേഹത്തിന്റെ പിതാവ് ബാഷിര്‍ ബിലോറും സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇരുനൂറിലേറെ വരുന്ന അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹാറൂന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."