ഫറോക്ക് നഗരസഭ 38-ാം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്; ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഫറോക്ക്് : ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഫറോക്ക് നഗരസഭ 38-ഡിവിഷന്‍ ഇരിയംപാടം ഉപതെരഞ്ഞെടുപ്പിന് ചുട്പിടിച്ചു. മെയ് 17ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും ഇതിനോടകം പ്രചരണ രംഗത്തിറങ്ങക്കഴിഞ്ഞു. ഡിവിഷനിലെ എല്‍.ഡി.എഫ് കൗണ്‍സിലറായിരുന്ന കെ.എം അബ്ദുല്‍ റഷീദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേïിവന്നത്. രï് സ്വതന്ത്രമാരുടെ പിന്തുണയോടെ ഭരണം നടത്തുന്ന യു.ഡി.എഫിനും എല്‍.ഡി.എഫിനും ഫലം ഒരുപോലെ നിര്‍ണ്ണായകമാകുന്നതിനാല്‍ തെരഞ്ഞെടുപ്പിന് വാശിയേറും.
അഡ്വ.കെ.എം ഹനീഫയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫിന്റെ കണ്‍വന്‍ഷനിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുï്. ഒരുതവണ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്ന വാര്‍ഡില്‍ ഏറെ സുപരിചിതനായ ഹനീഫയിലൂടെ വാര്‍ഡില്‍ വിജയം തിരിച്ചു പിടിക്കാനുകമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മരണപ്പെട്ട കെ.എം. അബ്ദുല്‍ റഷീദിന്റെ മകന്‍ അഫസലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
രൂക്ഷമായ കുടിവെളള വിഷയം തന്നെയായിരിക്കും ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രചാരണ വിഷയം. നഗരസഭയില്‍ കുടിവെളള ക്ഷാമം അതിരൂക്ഷമായ പ്രദേശത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വര്‍ഷങ്ങളോളം വെളിച്ചം കാണാതിരുന്ന ജപ്പാന്‍ കുടിവെളള പദ്ധതി നഗരസഭയുടെ ഭരണം ഏറ്റെടുത്ത ഒരു വര്‍ഷത്തിനുളളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടത്തി കുടിവെളളം ഫറോക്കിലെത്തിക്കനായത് യു.ഡി.എഫിന്റെ നേട്ടമായി ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുï്. ഇതോടൊപ്പം ഒന്നര വര്‍ഷം പിന്നിടുന്ന ഭരണ സമിതിയുടെ നേട്ടങ്ങളും, സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രേഹ നയങ്ങളും യു.ഡി.എഫ് പ്രചരണ വിഷയങ്ങളാക്കും . അതെ സമയം എല്‍.ഡി.എഫ് സര്‍ക്കാറാണ് കുടിവെളള പദ്ധതിക്കു വേïി പണം നീക്കിവെച്ചതെന്നു കാണിച്ചാണ് യു.ഡി.എഫിന്റെ അവകാശവാദങ്ങളെ പൊളിച്ചടക്കുന്നത്. കൂടാതെ യു.ഡി.എഫ് നേതൃത്വത്തിലുളള ഭരണ സമതിയുടെ പോരാഴ്മകളും എല്‍.ഡി.എഫ് മുഖ്യപ്രചരണ വിഷയമാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."