സുദാനില്‍ പ്രക്ഷോഭം ശക്തം; തലസ്ഥാനം പ്രതിഷേധക്കാര്‍ വളഞ്ഞു
ഖാര്‍ത്തൂം: പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സുദാനിലെ ജനകീയ പ്രക്ഷോഭം ശക്തം. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ രണ്ട് ദിവസമായി വളഞ്ഞിരിക്കുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സൈന്യം ടിയര്‍ഗ്യാസ് പ്രയോഗിച്ചു.
ഇന്നലെ രാവിലെ തലസ്ഥാനത്ത് ഇരുന്ന് പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയാണ് ടിയര്‍ഗ്യാസ് പ്രയോഗമുണ്ടായത്.പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാനായി ബാരിക്കേടുകളും സ്ഥാപിച്ചിട്ടുണ്ട്.
സൈനിക ആസ്ഥാനത്തുനിന്ന് പ്രതിഷേധക്കാരെ മുഴുവനായും നീക്കം ചെയ്‌തെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹസന്‍ ഇസ്മാഈല്‍ പറഞ്ഞു. തലസ്ഥാനത്തുള്ള തുടര്‍ച്ചയായ പ്രതിഷേധം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബഷീറിന്റെ സര്‍ക്കാരിനെതിരേ ഡിസംബറില്‍ ആരംഭിച്ച പ്രതിഷേധം ഏറ്റവും ശക്തമായ സാഹചര്യമാണിപ്പോഴുള്ളത്. ഭക്ഷ്യ വസ്തുക്കള്‍, ഇന്ധനം എന്നിവയുടെ വിലവര്‍ധനവിനെ തുടര്‍ന്നാണ് ജനം തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."