പമ്പ്ഹൗസ് തകര്‍ന്നു: 1500 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിട്ട് ഒന്നര മാസം
വിളമ്പുകണ്ടം: പനമരം പഞ്ചായത്തിലെ അരിഞ്ചേര്‍മല, നീരട്ടാടി, പെരേറ്റക്കുന്ന്. പന്തലാടി, കൈപ്പാട്ടുകുന്ന്, ചുണ്ടക്കര, പള്ളിക്കുന്ന്, ഏച്ചോം, വിളമ്പുകണ്ടം, മലങ്കര തുടങ്ങിയ പ്രദേശങ്ങളിലെ 1500 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ശുദ്ധജല പദ്ധതിയുടെ പമ്പ്ഹൗസ് തകര്‍ന്നിട്ട് ഒന്നരമാസമായി.
1982 മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ശുദ്ധജലം വിതരണം നടത്തി വരുന്ന പദ്ധതിയാണിത്.
കാലവര്‍ഷാരംഭത്തില്‍ ഒന്നര മാസം മുമ്പാണ് വിളമ്പുകണ്ടത്ത് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസ് തകര്‍ന്നത്. സ്ഥലം എം.എല്‍.എയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സന്ദര്ശിച്ചുവെന്നല്ലാതെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പലരും ദൂരസ്ഥലങ്ങളില്‍ നിന്നുള്ള കിണറുകളില്‍ നിന്നാണ് കുടിവെള്ളം തല ചുമടായി കൊണ്ടുവരുന്നത്. മഴ തിമിര്‍ത്തു പെയ്യുമ്പോഴും കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കുടുംബങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."