കോടിയേരി ഓണിയന്‍ ഹൈസ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം
കോടിയേരി : കോടിയേരി ഓണിയന്‍ ഹൈസ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിക്കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് തലശേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കോടിയേരി ഓണിയന്‍ ഹൈസ്കൂളിലെ കെ കല്യാണി ടീച്ചര്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി സതി പതാക ഉയര്‍ത്തി. മഹിള അസോസിയേഷന് മാഹി വില്ലേജ് കമ്മിറ്റിയംഗവും ആദ്യകാല പ്രവര്‍ത്തകയുമായ കെ.പി കൗസുവിന്റെ നിര്യണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ടി സുധ രക്തസാക്ഷി പ്രമേയവും എം.കെ പ്രഭാവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.വി സരള പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാസെക്രട്ടറി എം പ്രസന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി സതി, സൗദാമിനി, നജ്മ ഹാഷിം, ടി.ടി റംല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.പി ഗംഗാധരന് സ്വാഗതം പറഞ്ഞു. ഞായറാഴ്ച സമ്മേളനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."