ചന്ദ്രഗിരി അപകടം: നാസറിന്റെ വേര്‍പാട് താങ്ങാനാവാതെ ഹാരിസ്
അമ്പലപ്പുഴ: നാസര്‍മോന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ ഹാരിസ്. കാസര്‍കോട് ദേശീപാതയില്‍ ചന്ദ്രഗിരിയിലുണ്ടായ വാഹനാപകടത്തില്‍ ലോറിയുടെ ഡ്രൈവറായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ ഹാരിസാ (30)ണ് അപകടത്തിന്റെ ഞെട്ടലില്‍നിന്നും ഇതുവരെ മുക്തിനേടാതെ കഴിയുന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന പിതൃസഹോദരന്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലം വാര്‍ഡില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ നാസ്സര്‍മോന്റെ ഛേതനയറ്റ മൃതദേഹത്തിന് മുന്നിലിരുന്ന് വിലപിക്കാനെ ഹാരിസിന് കഴിഞ്ഞുള്ളു. ആ അപകടം ഓര്‍മ്മിക്കാന്‍ കൂടി ഹാരിസിന് കഴിയുന്നില്ല.
ഗോവയില്‍നിന്നും മത്സ്യവുമായി ലോറിയില്‍ ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ശനിയാഴ്ച പുലര്‍ച്ചെ ഹാരിസ് ഓടിച്ചിരുന്ന ലോറിയുടെ ടയര്‍ പഞ്ചറാകുകയും പാലത്തിന്റെ കൈവരികളിലിടിച്ച് ലോമറിയുകയും ചെയ്തത്. ഇടിയുടെ ആഘാതത്തില്‍ നാസ്സര്‍മോന്‍ ലോറിയില്‍നിന്ന് തെറിച്ച് പാലത്തിന്റെ കൈവരികളില്‍ തലയിടിച്ച് സമീപത്തെ നദിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ മറിഞ്ഞ ലോറിക്കുള്ളിലായിരുന്ന ഹാരിസിന് എന്ത് സംഭവിച്ചെന്ന് ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല.
സ്‌ഫോടനംപോലെയുള്ളശബ്ദം കേട്ട നാട്ടുകര്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും അറിയിക്കുകയും തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഹാരിസിനെ പുറത്തെടുക്കുകയുമായിരുന്നു. കാലിന് ഒടിവ് സംഭവിച്ചിരുന്ന ഹാരീസിന് നാസ്സര്‍മോന്‍ എവിടെയാണുള്ളതെന്ന് അറിയാന്‍ കഴിഞ്ഞില്ല. കൂടെ ഉണ്ടായിരുന്ന ആളെ കാണുന്നില്ലെന്ന് ഹാരിസ് പൊലിസിനെ അറിയിച്ചെങ്കിലും നാസര്‍മോനെ കണ്ടെത്താനായില്ല.
ഈ സമയം നദിയില്‍കൂടി ഒരാള്‍ ഒഴുകി നടക്കുന്നുവെന്ന അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാസ്സര്‍മോനെ കണ്ടെത്തി കരയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എന്നാല്‍ തലകീഴായി മറിഞ്ഞ ലോറിയില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടെങ്കിലും തന്റെ സഹോദരനായ നാസ്സര്‍മോന്റെ വേര്‍പാടില്‍നിന്നും മുക്തി നേടാനാവാതെ ഒടിഞ്ഞ കാലുമായി വീട്ടില്‍ കഴിയുകയാണ് ഹാരിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."