കനത്ത മഴയില്‍ നാശനഷ്ടം
പൊന്നാനി: കനത്ത മഴയിലും കാറ്റിലും പൊന്നാനിയില്‍ നാശനഷ്ടം. വീടിനു മുകളില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊന്നാനി - കുറ്റിപ്പുറം ദേശീയ പാതയില്‍ പള്ളപ്രത്ത് റോഡരികിലെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വൈകിട്ട് നാലോടെയാണ് മേഖലയില്‍ കനത്ത കാറ്റ് വീശിയത്. പൊന്നാനി ഉറൂബ്‌നഗര്‍ സ്വദേശിയായ അടിയില്‍ രാജേഷിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.
വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഈ സമയം വീടിനകത്ത് രാജേഷും ഭാര്യയും ഉണ്ടായിരുന്നെങ്കിലും, ശബ്ദം കേട്ടതോടെ പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പൊന്നാനി - കുറ്റിപ്പുറം ദേശീയ പാതയിലെ പള്ളപ്രത്ത് റോഡരികിലെ തണല്‍മരങ്ങള്‍ കടപുഴകി വീണതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
പൊന്നാനി: പൊന്നാനിയില്‍ ശക്തമായ കാറ്റില്‍ വീടിനു മേല്‍ മരം വീണ് വീട് തകര്‍ന്നു. പൊന്നാനി തെയ്യങ്ങാട് ഓംതൃക്കാവ് ക്ഷേത്രത്തിന് പുറകുവശം താമസിക്കുന്ന അടിയില്‍ പുല്ലാര രാജേഷിന്റെ വീടിന്റെ മുന്‍ വശത്തേക്ക് മരം വീഴുകയായിരുന്നു. വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.
വളാഞ്ചേരി: തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി വട്ടപ്പറമ്പ് തോരക്കാട്ട് തൊടി വിജയകുമാരിയുടെ വീടിനുമുകളിലാണ് തെങ്ങ് കടപുഴകി വീണത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. ശക്തമായ കാറ്റില്‍ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീടിന്റ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ആളില്ലാത്തതിനാല്‍ ആളപായമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."