കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ജില്ല വിട്ടു പോകുന്നവര്‍ അറിയിക്കണം
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലച്ചില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. തൂണേരിയില്‍ അന്‍പതോളം ആളുകള്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളിലും പ്രതിഷേധ പരിപാടികളിലും പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയ്ക്ക് പൊലിസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ജില്ല വിട്ടു പോകുന്നവര്‍ ആര്.ആര്.ടിയെ അറിയിക്കണം. ഗ്രാമപ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ സംഘിച്ച് എത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വിവാഹ പരിപാടികളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മരണവീടുകളിലും കര്‍ശന നിയന്ത്രണം തുടരും. 20 പേരില്‍ കൂടുതല്‍ ആളുകളില്‍ മരണവീടുകളില്‍ എത്തുന്നില്ല എന്നത് ഉറപ്പുവരുത്തും.
തൂണേരി പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റും രണ്ട് പഞ്ചായത്ത് അംഗങ്ങളുമടക്കം 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."