ഫൈനല്‍ എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത്
ജിദ്ദ: ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി അവസാനിച്ചിട്ടും രാജ്യം വിടാത്ത വിദേശികള്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് ഔദ്യോഗിക വക്താവ് തലാല്‍ അല്‍ശെല്‍വി അറിയിച്ചു.
ഇത്തരം നിയമലംഘകര്‍ ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുത്തതിന് ശേഷം നിര്‍ദേശിക്കപ്പെടുന്ന ജവാസാത്ത് സെന്റര്‍ വഴി എക്‌സിറ്റ് നടപടിക്രമം പൂര്‍ത്തീകരിക്കാം. പാസ്‌പോര്‍ട്ട് കൈവശമില്ലെങ്കില്‍ അവരുടെ രാജ്യത്തിന്റെ കോണ്‍സുലേറ്റ് വഴി ഇവര്‍ക്ക് ഔട്ട്പാസ് സംഘടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിയമ ലംഘകര്‍ എക്‌സിറ്റ് നടപടിക്രമം പൂര്‍ത്തയാക്കിയതിന് ശേഷം ഉംറ അടക്കമുള്ള തീര്‍ഥാടനത്തിന് നിര്‍വഹിക്കാന്‍ പുറപ്പെട്ട് പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്നും അല്‍ശെല്‍വി അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യം വിടാതിരുന്നതിന് ബാധകമായ തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരുകയും ഇതിനു പുറമെ ഭീമമായ പിഴ ഒടുക്കേണ്ടതായും വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേ സമയം പൊതുമാപ്പ് നാലാം വാരത്തിലേക്ക് കടന്നു. പ്രധാന നഗരങ്ങളിലെ മലയാളി പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആയിരങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. ദിനം പ്രതി നൂറുക്കണക്കിന് സന്ദര്‍ശകരാണ് സേവനം തേടിയത്തെുന്നത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ പൂര്‍പ്പിച്ച് നല്‍കുക, ഇസി ലഭിച്ചവര്‍ക്ക് എക്!സിറ്റ് നേടാനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ലഭ്യമാക്കുക തുടങ്ങി വിവിധ സേവനങ്ങളാണ് ഹെല്‍പ്പ് ഡസ്‌കുകള്‍ നല്‍കുന്നത്.
അതിനിടെ ഇപ്പോഴും തര്‍ഹീലിലേക്ക് നേരിട്ട് വരുന്നവരുടെ എണ്ണം കൂടുകയാണ്. നേരത്തെ ഓണ്‍ലൈന്‍ വഴി അപ്പോയിമെന്റ് എടുക്കണമെന്ന് അറിയാതെയാണ് ആളുകള്‍ നേരിട്ടെത്തുന്നത്. പൊതുമാപ്പിന്റെ തുടക്കത്തില്‍ ഹുറൂബുകാര്‍ക്കു മാത്രമാണ് തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് നല്‍കിയിരുന്നത്. ഇഖാമ കാലാവധി അവസാനിച്ചവരും ഇഖാമ തീരെ എടുക്കാത്തവരും തൊഴില്‍ വിസകളിലെത്തി നിയമലംഘകാരായി തുടരുന്നവര്‍ക്കും തര്‍ഹീലില്‍ എത്തി എക്‌സിറ്റ് നേടാന്‍ സഊദി അധികൃതര്‍ അനുമതി നല്‍കിയതോടെ നിയമ ലംഘകര്‍ക്ക് കൂടുതല്‍ ആശ്വാസമായി.
സഊദിയില്‍ എത്തി ഇതുവരെ ഇഖാമ എടുക്കാതെ ദുരിതത്തിലായ കിഴക്കന്‍ പ്രവിശ്യയിലെ പത്തു മലയാളികള്‍ അടക്കം 110 ഇന്ത്യക്കാര്‍ക്ക് ഓട്ട് പാസ് വിതരണം ചെയ്തു. ഇവര്‍ അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങും.
25 ദിവസം പിന്നിടുമ്പോള്‍ 16300ത്തോളം ഇന്ത്യക്കാര്‍ ഔട്ട് പാസിന് അപേക്ഷിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു. ഇതില്‍ 15000ത്തോളം ഔട്ട് പാസുകള്‍ വിതരണം ചെയ്തു. 63 ദിവസം ബാക്കി നില്‍ക്കെ രാജ്യത്ത് ഇനിയും നിയമ ലംഘകരായി കഴിയുന്ന ഇന്ത്യക്കാരുണ്ടെങ്കില്‍ വേഗത്തില്‍ എംബസിയെ സമീപിക്കണമെന്നും ഈ അവസരം വിനിയോഗിക്കാത്തവര്‍ക്ക് ഇനി അവസരമുണ്ടാകില്ലെന്നും എംബസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."