HOME
DETAILS
MAL
മായം കലര്‍ത്തിയ മത്സ്യങ്ങള്‍ വിപണിയിലെന്ന്; പരിശോധന നടത്തി
backup
July 11 2018 | 19:07 PM
വണ്ടൂര്‍: ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് മായം കലര്‍ത്തിയ മത്സ്യങ്ങള്‍ വിപണിയില്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ മേഖലയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി.
വണ്ടൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ കെ. ജസീലയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മത്സ്യങ്ങളില്‍ വന്‍തോതില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വണ്ടൂര്‍, വാണിയമ്പലം, ചെറുകോട് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടന്നു. ഒരു കടയില്‍നിന്നു സംശയാസ്പദമായി മത്സ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ കോഴിക്കോട് ഗവ. റീജിയണല്‍ അനലറ്റിക് ലാബിലേക്ക് പരിശോധനക്കയക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."