HOME
DETAILS

ബി.ജെ.പി നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരേ രാഷ്ട്രപതിക്കു വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ കത്ത്

  
backup
April 09 2019 | 22:04 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81

 


ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ തുടര്‍ച്ചയായി പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷകക്ഷികള്‍ ഉന്നയിച്ചുവരുന്നതിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ഇടിയുന്നതായി ചൂണ്ടിക്കാട്ടി സിവില്‍സര്‍വിസില്‍ നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തുനല്‍കി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത കുറഞ്ഞുവരുന്നതായും ഇതു നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അപകടകരമാണെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന മലയാളിയായ ശിവശങ്കര്‍ മേനോന്‍ ഉള്‍പ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥര്‍, മുന്‍ അംബാസിഡര്‍മാര്‍, മന്ത്രാലയ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് എട്ടുപേജ് വരുന്ന കത്തില്‍ ഒപ്പുവച്ചത്.


കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി പച്ചയായി അധികാര ദുര്‍വിനിയോഗം നടത്തുകയും പെരുമാറ്റച്ചട്ടം ലംഘിക്കുകയുമാണ്. ഇത്തരം പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടിയെടുത്ത് ജനാധിപത്യത്തിന്റെ ആണിക്കല്ലായ തെരഞ്ഞെടുപ്പ് രംഗം സുതാര്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.


പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഒന്‍പത് നടപടികള്‍ കത്തില്‍ അക്കമിട്ടു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപണത്തിന്റെ പ്രഖ്യാപനം, പ്രധാനമന്ത്രിയുടെ ജീവചരിത്ര ചലച്ചിത്രത്തിന്റെ പ്രദര്‍ശനം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'മോദിസേന' പരാമര്‍ശം, നമോ ടി.വിയുടെ പ്രക്ഷേപണം, ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് എന്ന നരേന്ദ്രമോദിയുടെ പ്രസംഗം, ബി.ജെ.പിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിന്റെ പ്രസംഗം തുടങ്ങിയ വിഷയങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. ഏപ്രില്‍ എട്ടിന് രാഷ്ട്രപതിക്ക് കൈമാറിയ കത്തിന്റെ പകര്‍പ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്.


കേരളാ മുന്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ നഗല്‍സ്വാമി, സലാഹുദ്ദീന്‍ അഹമ്മദ്, എന്‍. ബാല ഭാസ്‌കര്‍, എസ്.പി ആംബ്രോസ്, ഗോപാലന്‍ ബാലഗോപാല്‍, ചന്ദ്രശേഖര്‍ ബാലകൃഷ്ണന്‍, പ്രതീപ് ഭട്ടാചാര്യ, മീരാന്‍ സി. ബോര്‍വാങ്കര്‍, രവി ബുദിരാജ, സുന്ദര്‍ ബുറ, ആര്‍. ചന്ദ്രമോഹന്‍, സോം ചതുര്‍വേദി, അന്നാ ദനി, പി.ആര്‍ ദാസ്ഗുപ്ത, സുശീല്‍ ദുബെ, ആരിഫ് ഗവൂരി, ഗൗരീശങ്കര്‍ ഘോഷ്, എസ്.കെ ഗുഹ, മീന ഗുപ്ത, സജ്ജാദ് ഹസന്‍, സിറാജ് ഹുസൈന്‍, ജദഗീഷ് ജോഷി, നജീബ് ജങ്, രാഹുല്‍ ഖുല്ലാര്‍, അജയ്കുമാര്‍, അരുണ്‍ കുമാര്‍ ബ്രിജേഷ് കുമാര്‍, സുധീര്‍കുമാര്‍, സുബോധ് ലാല്‍, പി.എം.എസ് മാലിക്, ഹര്‍ഷ് മന്ദിര്‍, ലളിത് മാഥൂര്‍, അതിഥി മേത്ത, ദേവ്മുഖര്‍ജീ, പി.ജി.എന്‍ നമ്പൂതിരി, ശോഭാ നമ്പീശന്‍, വി.പി രാജ, കെ. രാജീവന്‍, എന്‍.സി സക്‌സേന, അഫ്താബ് സേഥ്, അഭിജിത് സെന്‍ഗുപ്ത, രെശ്മി ശുക്ല ശര്‍മ, പി.എസ്.എസ് തോമസ്, രമണി വെങ്കടേഷന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago