പുഴ കരകവിഞ്ഞു, ഒറ്റപ്പെട്ട് ചാലിയാര്‍ തീര വാസികള്‍
എടവണ്ണപ്പാറ : കനത്ത മഴയെ തുടര്‍ന്ന് വാഴക്കാടിനടുത്ത പ്രദേശത്ത് ചാലിയാര്‍ കരകവിഞ്ഞു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ചാലിയാര്‍ പുഴയില്‍ എടശ്ശേരിക്കുന്ന്, മതിയാങ്കല്ലിങ്ങല്‍, തിരുവാലൂര്‍, നൂഞ്ഞിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഈ വര്‍ഷം രണ്ടാം തവണയാണ് വെള്ളം കയറി ഈ പ്രദേശത്തുള്ളവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പ്രദേശത്തെ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് വാഴക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്.
കൃഷി പാടങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശങ്ങളിലേ വയലുകള്‍ ചാലിയാറില്‍ വെള്ളം ഉയരുന്നതോടെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണിപ്പോള്‍. ഇതിനു പുറമേ ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകളും വെള്ളം മൂടി വാഹന ഗതാഗതവും കാല്‍നട യാത്രയും സാധ്യമാവാത്ത അവസ്ഥയിലാണ്.
സ്‌കൂള്‍, ആശുപത്രി തുടങ്ങി അത്യാവശ്യ ആവശ്യങ്ങള്‍ക്ക് വരെ എങ്ങിനെ മറുകര എത്തുമെന്ന ചോദ്യമാണ് നാട്ടുകാര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."