കോണയാറിന്റെ നീരൊഴുക്കിന് തടസമുണ്ടാക്കി കുളം കുഴിക്കല്‍; വനം വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി
്പാലക്കാട്: നെല്ലിയാമ്പതി ചന്ദ്രാമല കൊട്ടയങ്ങാട് എസ്സ്‌സ്റ്റേറ്റില്‍ നിന്നും ഉത്ഭവിക്കുന്ന കോണയാറിന്റെ നീരൊഴുക്കിന് തടസമുണ്ടാക്കി സ്വകാര്യ എസ്സ്‌റ്റേറ്റുകാര്‍ വലിയ കുളം കുഴിക്കുന്നതിനെ കുറിച്ചും,ഇതിന് നെമ്മാറ വനം ഡിവിഷനില്‍ നിന്നും അനുമതി നല്‍കിയതിനെക്കുറിച്ചും വനം വിജിലന്‍സ് അന്വേഷിക്കുമെന്ന് വനം മന്ത്രി അഡ്വ .പി രാജു അറിയിച്ചു.ഇത് സംബന്ധിച്ചു് സുപ്രഭാതം ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഇത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ഇവിടെ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണ് കുടിവെള്ളത്തിന്റെ പേരില്‍ വലിയ കുളം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് .ഇത് സംബന്ധിച്ച് ഈ പ്രദേശത്തെ ചാര്‍ജുള്ള വനം ഉദ്യോഗസ്ഥന്‍ മേല്‍ ഉദ്യോഗസ്ഥന് നല്‍കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് ചതുപ്പ് നികത്തി കുളം കുഴിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കും.
നെല്ലിയാമ്പതിചന്ദ്രാമല കോട്ടയങ്ങാടിഎസ് റ്റാറ്റിലെ വനം വകുപ്പ് പാട്ടത്തിന് നല്‍കിയപ്രദേശമാണ് ഇ പ്പോള്‍ ജെ സി ബി കൊണ്ടുവന്ന് 200 മീറ്റര്‍ നീളത്തിലും 75മീറ്റര്‍ വീതിയിലുമായി വലിയ കുളം കുഴിച്ചു കൊണ്ടിരിക്കുന്നത് .
ഇതിന് നെമ്മാറ വനം ഡിവിഷന്‍ ഓഫീസില്‍ നിന്നും അനുമതി നല്‍കിയതയുമറിയുന്നു.ഈഎസ്റ്റാറ്റിന്റെ പാട്ടക്കാലാവധി അവസാനിക്കാന്‍ പോകുന്ന സമയത്താണ്‌വനംവകുപ്പ് കുളം കുഴിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത് ഇതിനുവേണ്ടിചതുപ്പിലെ അഞ്ചു ഹെക്ടറ്ററോളം സ്ഥലം മണ്ണിട്ട്‌നികത്തിയിട്ടുമുണ്ട് തണ്ണീര്‍ തട സംരക്ഷണ നിയമത്തിന്റെ ലംഘനം കൂടിയാണിത്.വനംവകുപ്പില്‍ നിന്നും കുടിവെള്ള പദ്ധതിക്കായെന്ന വ്യാജേനയാണ് അനുമതിവാങ്ങിയിട്ടുള്ളത്.
കുളം മുഴുവന്‍ കുഴിക്കുന്നതോടെ ഈ കോണയാര്‍ പുഴ ഇല്ലാതാവും.ഇവിടുന്നു ഉത്ഭവിക്കുന്ന കോണയാര്‍ പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ്പാടഗിരി,മീറാഫ്‌ലോര്‍ ,കാരപ്പാറ ,നൂറടി പ്രദേശത്തേക്ക് കുടിവെള്ളമെത്തുന്നത്.കുളം ആഴപ്പെടുത്തിയാല്‍ ഒഴുക്ക് നിലക്കുകയും താഴെയുള്ള പ്രദേശത്തെജനങ്ങള്‍ക്ക് വേനല്‍ക്കാലത്തു് കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാവുമെന്നുനാട്ടുകാര്‍ പറയുന്നു പുഴയുടെ ഒഴുക്കും,ചതുപ്പിലെ ജലാംശവും നിലനില്‍ക്കുന്നതിനാലാണ് താഴ് വാരപ്രദേശത്തെ കിണറുകളിലും ,മറ്റും വെള്ളംവറ്റാതെ നില്‍ക്കുന്നത്.
താഴേക്കുള്ള നീരൊഴുക്ക് നിലക്കുന്നതോടെ കിണറുകളില്‍ജലനിരപ്പ് താഴുകയും കുടിവെള്ളം കിട്ടാക്കനിയായിമാറുകയും ചെയ്യും. ഇപ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് റോഡും ഉണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."