HOME
DETAILS
MAL
കിളിമാനൂരില്‍ നൈപുണ്യ വികസന പരിശീലനകേന്ദ്രം ആരംഭിച്ചു
backup
April 25 2017 | 18:04 PM
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപം ആരംഭിച്ച നൈപുണ്യ വികസന പരിശീലന കേന്ദ്രം ഡോ. എ. സമ്പത്ത് എം പി ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന മന്ത്രി കൗശല്‍ വികസന പ്രോഗ്രാമിന്റെ കേരളത്തിലെ നിര്‍വ്വഹണ ഏജന്‍സിയായ പ്രോപിന്സ് അഗ്രി സിസ്റ്റത്തിന്റെ കീഴില്‍ കിളിമാനൂര്‍ സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നാല്പത് വയസില്‍ താഴെയുള്ള യുവതീ യുവാക്കള്‍ക്ക് അഭിരുചിക്കനുസരണമായ തൊഴില്‍ പരിശീലനം നല്കി വിജയിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ സ്കില്‍ കാര്‍ഡ് നല്‍കുന്നതാണ് പദ്ധതി . ആദ്യ ബാച്ചിന്റെ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ നിര്‍വ്വഹിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."