പ്രസവത്തിന് അഡ്മിറ്റ് ചെയ്ത യുവതി മരിച്ച സംഭവം; ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്കി
വിഴിഞ്ഞം: തൈക്കാട് ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്കി. വെങ്ങാനൂര്‍ , വെണ്ണിയൂര്‍, അമല്‍ഭവനില്‍ അഖില (26) ആണ് തിങ്കളാഴ്ച മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലിന് ലേബര്‍ റൂമില്‍ കയറ്റിയ അഖിലയുടെ മരണവിവരം തിങ്കളാഴ്ച വൈകിട്ട് ബന്ധുക്കള്‍ ബഹളം വച്ചശേഷമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ബന്ധുക്കളെ വിവിരമറിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതര്‍ പൊലിസിനെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രേഗിക്ക് അടിയന്തിരമായി രക്തം ആവശ്യമാണെന്ന് ബന്ധുക്കളെ അറിയിച്ചതായും പറയുന്നു. തമ്പാനൂരില്‍ നിന്നും പൊലിസ് എത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുഖ പ്രസവത്തിന് വേണ്ടി കാത്തിരിക്കുകയും കൃത്യ സമയത്ത് നല്‍കേണ്ട ചികിത്സ നിഷേധിച്ചതുമാണ് മരണത്തിന് കാരണമായതെന്നും കാണിച്ച് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കുടുംബം പരാതി നല്കി. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് തമ്പാനൂര്‍ പൊലിസില്‍ ബന്ധുക്കള്‍ തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു.
മെഡിക്കല്‍ കോളജില്‍ ആര്.ഡി.ഓയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ഇന്നലെ വൈകിട്ട് 5.30 തോടെ അഖിലയുടെ വെണ്ണിയൂരിലെ കുടുംബ വീട്ടിന് സമിപത്ത് മൃതദേഹം സംസ്കരിച്ചു. റസല്‍പുരം സ്വദേശി അഭിലാഷാണ് ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."