ഓപ്പറേഷന് ഗുണ്ട: പൊലിസ് നടപടികള്‍ ശക്തമാക്കി; ഏഴുപേര്‍ പിടിയില്‍
ആലപ്പുഴ: ജില്ലയില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന് ഗുണ്ടാ നടപടി ശക്തമാക്കി.
ശക്തമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായി 20 വര്‍ഷക്കാലമായി ഒളിവിലായിരുന്ന ആലപ്പുഴ മാളികമുക്ക് സ്വദേശി നിസാര്‍, വിവിധ മോഷണക്കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന വള്ളികുന്നം പുത്തൂരേത്ത് സ്വദേശി ഷജീര്‍, കായംകുളം പൊലിസ് സ്റ്റേഷനില്‍ 13 വര്‍ഷമായി കിമിനല്‍ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ പെരിങ്ങാല സ്വദേശി ഷിബി, മാന്നാര്‍ പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന മാന്നാര്‍ എണ്ണയ്ക്കാട് സ്വദേശികളായ അഖില്‍, ശശി, അമ്പലപ്പുഴ, കോമന സ്വദേശി രാഹുല്‍, അനന്ദു എന്നിവരെ ജില്ലാ പൊലിസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു.
കൂടാതെ കാപ്പാ നിയമം ശക്തമായി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ആറുപേരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."