വഖ്ഫ് ഭൂമി തിരിച്ചുപിടിക്കാന്‍ ബോര്‍ഡ് ജാഗ്രത കാണിക്കണം
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യാധീനപ്പെട്ട വഖ്ഫ് ഭൂമി തിരിച്ചുപിടിക്കാന്‍ വഖ്ഫ് ബോര്‍ഡ് തയാറാവണമെന്ന് വഖ്ഫ് പരിപാലന സമിതി.
വാഴക്കാട് ദാറുല്‍ ഉലൂം മദ്റസയുടെ പള്ളി, ഖബര്സ്ഥാന്, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവക്കായി വഖ്ഫ് ചെയ്യപ്പെട്ട ഭൂമി, താത്തൂല്‍ ശുഹദാ പള്ളിയുടെ 150 ഏക്കര്‍, ഓമശ്ശേരിയില്‍ ഖുര്‍ആന്‍ പരായണത്തിനായി വഖ്ഫ് ചെയ്യപ്പെട്ട രണ്ടര ഏക്കര്‍, മുക്കം തണ്ണീര്പൊഴില് പള്ളിയുടെ നൂറില്‍പരം ഏക്കര്‍ തുടങ്ങിയ വഖ്ഫ് ഭൂമികള്‍ വീണ്ടെടുക്കാന്‍ ബോര്‍ഡ് തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച് ബോര്‍ഡില്‍ പരാതി നല്‍കിയിട്ടും അധികൃതരില്‍നിന്നു വ്യക്തമായ മറുപടിയോ നടപടിയോ ഉണ്ടാവുന്നില്ല. നിലനിന്നുപോവാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മഹല്ലുകളില്നിന്നു വിഹിതം വാങ്ങാന്‍ കാട്ടുന്ന ജാഗ്രത അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ താത്തൂര്‍, നാസര്‍ ഫൈസി കൂടത്തായി, അബ്ദുറഹിമാന് വാവൂര്, പി. മാമുക്കോയ ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."