കൊച്ചി നഗരസഭ വികസന സെമിനാര്‍; 138 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി
കൊച്ചി: പതിമൂന്നാം പഞ്ച വത്സര പദ്ധതി ഭാഗമായി 2017-2018 വര്‍ഷത്തേക്കുള്ള വികേന്ദ്രീകൃതാസൂത്രണ പദ്ധതികള്‍ക്ക് ഇന്നലെ നടന്ന വികസനസെമിനാറില്‍ രൂപം നല്‍കി. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വികസന സെമിനാറില്‍ 18 വിവിധ മേഖലകളിലായി 138 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി. സെമിനാര്‍ പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു.
വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനോടൊപ്പം തന്നെ കൊതുക് നിര്‍മ്മാര്‍ജ്ജനത്തിനായുള്ള നടപടികളും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കണമെന്നും പ്രൊഫ.കെ.വി തോമസ് എം.പി പറഞ്ഞു.മെട്രോ നിര്‍മ്മാണം ഒന്നാം ഘട്ടം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. മേട്രോ ട്രെയിനിന് കണക്ടിവിറ്റി ഉണ്ടാകണമെന്നും, ഒറ്റ ടിക്കറ്റില്‍ തന്നെ എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളും സാധ്യമാകുന്ന വിധത്തിലുള്ള സംവിധാനം കെ.എം.ആര്‍.എല്‍. ഏര്‍പ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റോ-റോ- ജങ്കാര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജെട്ടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ കൊച്ചിയുടെ ഗതാഗത രംഗത്ത് വലിയൊരു മാറ്റമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷതവഹിച്ചു. വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിലൂടെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളും ഇതേ രീതിയില്‍ വികസിപ്പിക്കുന്നതിനാവശ്യമായ ദീഘദൃഷ്ടിയായ പദ്ധതികളാണ് നാം തയ്യാറാക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പതിനെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളും ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തി. അതിനുശേഷം ചര്‍ച്ചകളുടെ കോഡീകരണം നടത്തപ്പെട്ടു.
ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ് സ്വാഗതവും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എ.എസ് അനുജ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ വി.കെ, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹാരിസ്, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, ടാക്‌സ് അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.പി കൃഷ്ണകുമാര്‍, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. പൂര്‍ണ്ണിമ നാരായണന്‍, പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ജോണ്‍സണ്‍ മാഷ്, ഡെലീന പിന്‍ഹിറോ അടക്കമുള്ള കൗണ്‍സിലര്‍മാര്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം പേരും സെമിനാറില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."