എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയ ക്യാംപ് ബഹിഷ്കരിച്ചു ചര്‍ച്ചക്കൊടുവില്‍ തീരുമാനം പിന്‍വലിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ ഗവ.മാനവേദന് സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ മൂല്യ നിര്‍ണയ ക്യാംപ് അധ്യാപകര്‍ ബഹിഷ്കരിച്ചു. ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യ നിര്‍ണയ ക്യാംപാണ് അധ്യാപകര്‍ ബഹിഷ്കരിച്ചത്.
എസ് എസ് എല്‍ സി പരീക്ഷ മൂല്യ നിര്‍ണയത്തിന് പ്രതിഫലം ചെക്കായി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. 200ലേറെ അധ്യാപകരാണ് മൂല്യ നിര്‍ണയം നടത്തുന്നത്.
പ്രതിഫലം ചെക്കായാണ് നല്‍കുകയെന്ന് ധനകാര്യ സെക്രട്ടറിയുടെ ഉത്തരവ് അധികൃതര്‍ കാണിച്ചപ്പോഴാണ് അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ഒടുവില്‍ വണ്ടൂര്‍ ഡി ഇ ഒ എം.പി ശ്യാമളയും ക്യാംപ് ഓഫിസര്‍ എ കൃഷ്ണദാസും അധ്യാപകരുമായി ചര്‍ച്ച നടത്തി. പരീക്ഷാഭവന് സെക്രട്ടറിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പണമായി നല്‍കാമെന്ന ആവശ്യം അംഗീകരിച്ചു.
ഇതോടെയാണ് ബഹിഷ്കരണം പിന്‍വലിച്ചത്. കഴിഞ്ഞ ഏഴിനാണ് നിലമ്പൂര്‍ മാനവേദന് സ്കൂളില്‍ മൂല്യ നിര്‍ണയം ആരംഭിച്ചത്. ക്യാംപ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."