HOME
DETAILS
MAL
കൊവിഡ് സ്ഥിരീകരിച്ച വയോധികന് മരിച്ചു
backup
July 17 2020 | 01:07 AM
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ തമിഴ്നാട്ടില്‍ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ച വയോധികന് മരിച്ചു. പേത്തൊട്ടി പാറ ഭാഗത്ത് താമസിക്കുന്ന പാണ്ഡ്യന് (74) ആണ് മരിച്ചത്.
തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന് പേത്തൊട്ടിയില്‍ മുക്കാല്‍ ഏക്കര്‍ ഏലം കൃഷിയുണ്ട്.
ഭാര്യ ലീലാവതിയുടെ മരണത്തെ തുടര്‍ന്ന് തനിച്ചായിരുന്നു താമസം. ലോക്ക് ഡൗണിന് മുന്‍പ് ഏക മകന് മുരുകേശന് താമസിക്കുന്ന തമിഴ്നാട്ടിലെ വീട്ടിലേയ്ക്ക് പോയി.
മടങ്ങി വരാനുള്ള പാസ്സ് ലഭിക്കാത്തതിനാല്‍ അവിടെ കുടുങ്ങി. 18 ദിവസം മുന്‍പ് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി വണ്ടിയില്‍ ശാന്തന്‍പാറയിലെ ചുണ്ടലില്‍ എത്തി. അവിടെനിന്നും ഓട്ടോറിക്ഷയില്‍ പേത്തൊട്ടിയില്‍ എത്തിയെങ്കിലും അധികൃതര്‍ കണ്ടെത്തി വീട്ടില്‍ ക്വാറന്റൈനിലാക്കി.
14 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കിയെങ്കിലും പിറ്റേന്ന് കടുത്ത ജലദോഷവും പനിയും ഉണ്ടായി. തുടര്‍ന്ന് ശാന്തന്‍പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചു. ജൂലൈ 13 ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു ഇന്നലെയാണ് ഫലം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."