പഞ്ചായത്ത് കിണറുകള്‍ ഉപയോഗശൂന്യം ചേരിങ്ങാപൊയിലില്‍ കുടിവെള്ളക്ഷാമം രൂക്ഷം
വണ്ടൂര്‍:പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ പൊതുകിണറുകള്‍ ഉപയോഗ ശൂന്യമായതോടെ പഴയ വാണിയമ്പലം ചേരിങ്ങാ പൊയില്‍,മൈലാടികുന്ന് കോളനികളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. 1972ലാണ് കോളനിയില്‍ കിണര്‍ സ്ഥാപിച്ചത്. ചുറ്റുഭാഗം വെട്ടുകല്‍ പടവില്‍ തീര്‍ത്ത കിണറിലെ ജലം കോളനികാരുടെ ഏകആശ്രയമായിരുന്നു.
എന്നാല്‍,അറ്റകുറ്റ പണികളുടെ അഭാവവും കാലപഴക്കവും കാരണം പടവും സംരക്ഷണ ഭിത്തിയും,സിമന്റുതൂണുകളും കിണറിനുള്ളിലേക്ക് തകര്‍ന്നുവീണു. ഇതോടെ കിണറും വെള്ളവും ഉപയോഗശൂന്യമായി എന്നതിനു പുറമെ വലിയ ഗര്‍ത്തം പോലെ കിടക്കുന്ന കിണര്‍ പ്രദേശത്തുകാര്‍ക്ക് അപകട ഭീഷണിയായി മാറി.
ഇനി കിണറിലെ കല്ലും മറ്റും പൂര്‍ണ്ണമായും കോരിയെടുത്ത് ഒഴിവാക്കി റിംഗിറക്കണം.ഫണ്ടുകള്‍ പാസായിട്ടുണ്ടെന്ന് പറയുന്നതല്ലാതെ യാതൊരു നടപടികളും ഇതുവരെയായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.സമീപത്തായി കിടക്കുന്ന മൈലാടികുന്ന് കോളനികാരുടെ കിണറും നന്നാക്കിയെടുത്താല്‍ ഉപയോഗിക്കാമെങ്കിലും അധികൃതര്‍ കയ്യൊഴിഞ്ഞ അവസ്ഥയാണ്.
കിണറിലെ റിംഗുകള്‍ ചെരിഞ്ഞ് ചളി മൂടിയതിനാല്‍ വെള്ളമുണ്ടെങ്കിലും കിട്ടാന്‍ പ്രയാസമാണ്. ഫണ്ടുകള്‍ പാസായിട്ടുണ്ടെങ്കില്‍ മഴകാലമെത്തും മുന്‍പേ ഇരു കിണറുകളും നന്നാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി മുന്നിട്ടിറങ്ങണം.അല്ലെങ്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രയാസമാകുമെന്നതിനുപുറമെ അടുത്ത വര്‍ഷവും കോളനിക്കാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."