ഉദ്യോഗസ്ഥരുടെ അനാസ്ഥ; വലിയപറമ്പില്‍ കുടിവെള്ളമെത്തുന്നില്ലെന്ന് പരാതി
തൃക്കരിപ്പൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ വലിയപറമ്പില്‍ കുടിവെള്ളമെത്തുന്നില്ലെന്നു പരാതി. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ കരാര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന വലിയപറമ്പില്‍ വിവിധ മേഖലകളില്‍ അഞ്ചോളം വലിയ ടാങ്കുള്‍ എത്തിക്കുകയും ചെയ്തുവെങ്കിലും കുടിവെള്ളമെത്തിയില്ലെന്നാണു പരാതി.
വിവിധ മേഖലകളില്‍ സ്ഥാപിക്കുന്ന ടാങ്കുകളില്‍ വെള്ളമെത്തിക്കുന്നതാണ് പദ്ധതി. എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ടാങ്കുകള്‍ വഴിയോരങ്ങളില്‍ ഉപേക്ഷിച്ച നിലയിലാണ്. കടുത്ത വേനലിലും കുടിവെള്ളമെത്തിക്കാത്ത സംഭവം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ കൊണ്ടുവന്നെങ്കിലും ജല വിതരണം ആരംഭിച്ചുവെന്ന മറുപടിയാണു കലക്ടര്‍ നല്‍കിയത്. കലക്ടറെ പോലും തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥ അനാസ്ഥക്കെതിരേ സമരവുമായി രംഗത്തുവരുമെന്ന് യൂത്ത്ലീഗ് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."