തമിഴ്നാട്ടില്‍ ബന്ദ് നടത്തിയതിന്റെ പേരില്‍ സ്റ്റാലിന് അറസ്റ്റില്‍
ചെന്നൈ:വരള്‍ച്ചയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ ബന്ദില്‍ തമിഴ്നാട് സ്തംഭിച്ചു. അതേസമയം വാഹനങ്ങള്‍ തടയുകയും സംസ്ഥാനത്താകമാനം 14 ലക്ഷം കടകള്‍ അടപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ചെന്നൈയില്‍ നിന്ന് 300 കി.മീറ്റര്‍ മാറിയുള്ള തിരുവാരൂരില്‍ വച്ചാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടൊപ്പം ഡി.എം.കെയിലെ മുതിര്‍ന്ന പല നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്നലെ ബന്ദ് നടത്തിയത്. പാര്‍ട്ടികള്‍ക്ക് പുറമെ തൊഴിലാളി സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍, വ്യാപാര സംഘടനകള്‍, വാഹന ഉടമകളുടെ സംഘടനകള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സമരത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."