ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്
ഡെറാഡൂണ്‍: ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആത്മഹത്യാകുറിപ്പെഴുതി ഉത്തരാഖണ്ഡ് കര്ഷകന് ജീവനൊടുക്കി. ഈശ്വര്‍ചന്ദ് ശര്‍മ എന്ന 65 കാരനായ കര്‍ഷകനാണ് കഴിഞ്ഞദിവസം രാവിലെ വിഷം കഴിച്ചു മരിച്ചത്.
ഹരിദ്വാറിലെ ദഡ്കി ഗ്രാമത്തില്‍ വസിക്കുന്ന ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പിന്നീട് പൊലിസ് ആത്മഹത്യാകുറിപ്പും കണ്ടെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. ഇനിയും ബി.ജെ.പിക്കു വോട്ട് ചെയ്യരുത്. ചെയ്താല്‍ അവര്‍ നമ്മെ ചായവില്പ്പനക്കാരാക്കും- കത്തില്‍ പറയുന്നു.
പ്രദേശത്തെ രാഷ്ട്രീയപ്രവര്ത്തകന് വഴി അഞ്ചുലക്ഷം രൂപയാണ് ഈശ്വര്‍ചന്ദ് വായ്പയെടുത്തത്. ജാമ്യം നിന്ന മധ്യസ്ഥന്‍ കര്ഷകന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുമെന്ന് മധ്യസ്ഥന്‍ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. ഒത്തുതീര്‍പ്പിനായി ഇയാള്‍ ആവശ്യപ്പെട്ടത് നാലുലക്ഷം രൂപയാണ്. ഇതേത്തുടര്‍ന്നാണ് ഈശ്വര്‍ചന്ദ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കര്‍ഷകാത്മഹത്യയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 17 കര്‍ഷകരാണ് സംസ്ഥാനത്തു ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ധസ്മന പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ സര്‍ക്കാരിനു യാതൊരു പങ്കുമില്ലെന്നാണ് ബി.ജെ.പിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."