ഷബ്നയുടെ തിരോധാനം: ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം
കൊല്ലം: അഞ്ചാലുമ്മൂട് സ്വദേശിനി ഷബ്നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷനു നിര്‍ദേശം നല്കി.
ഷബ്നയെ കാണാതായിട്ട് ഇന്നലെ രണ്ട് വര്‍ഷം തികഞ്ഞ അവസരത്തിലാണ് കോടതി ഇടപെടല്‍. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2018 ജൂലൈ 17ന് ആയിരുന്നു അഞ്ചാലുമ്മൂട് ആണിക്കുളത്ത് ചിറയില്‍ ഇബ്രാഹിംകുട്ടിയുടെയും റജിലയുടെയും മകള്‍ ഷബ്നയെ കാണാതായത്. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും ഷബ്ന കൊല്ലം ബീച്ചിലേക്ക് നടന്നു വരുന്നത് പൊലിസ് കണ്ടെത്തിയിരുന്നു. ഷബ്നയുടെ തിരോധാനത്തെ തുടര്‍ന്ന് ബന്ധുവായ യുവാവിനെ നിരവധി തവണ പൊലിസ് ചോദ്യംചെയ്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു മാതാവ് ഹൈക്കോടതിയെ അറിയിച്ചു.
ഇതിനിടെ ഷബ്നയെ പാറശാലയിലും കോഴിക്കോട്ടും കണ്ടതായുള്ള വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലംകണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."