സല്‍മാ ബീഗത്തെ രക്ഷിക്കാന്‍ എംബസിക്ക് നിര്‍ദേശം
റിയാദ്: ജോലി വാഗ്ദാനം ചെയ്ത് സഊദിയിലെത്തിച്ച തെലങ്കാന സ്വദേശിനി സല്‍മ ബീഗത്തെ സ്പോണ്സര്ക്ക് വിറ്റുവെന്നുള്ള മകളുടെ പരാതിയെത്തുടര്‍ന്നു യുവതിയെ രക്ഷിക്കാന്‍ വേണ്ടണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് എംബസിക്ക് നിര്‍ദേശം നല്കി.
ഹൈദരാബാദിലെ ബാബ നഗര്‍ സി ബ്ലോക്കില്‍ താമസിക്കുന്ന 39 കാരിയായ സല്‍മ ബീഗത്തെ വീട്ടുജോലിക്കെന്ന പേരില്‍ സഊദിയിലെത്തിച്ച വിസ ഏജന്റുമാര്‍ മൂന്ന് ലക്ഷം രൂപക്ക് സ്പോണ്സര്ക്ക് വിറ്റുവെന്ന പരാതിയുമായാണ് മകള്‍ സമീന രംഗത്തെത്തിയത്.
സഊദിയില്‍ നിന്ന് സല്‍മ മകളെ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിച്ചതോടെയാണു സംഭവം പുറത്തുവന്നത്.
വീട്ടിലെ ദാരിദ്ര്യം മാറ്റാന്‍ വേണ്ടിയാണ് ഇക്കഴിഞ്ഞ ജനുവരി 21 ന് സല്‍മ സഊദിയിലേക്ക് കയറിയത്. എന്നാല്‍ സഊദിയിലെത്തിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.
സംഭവം പുറത്ത് വന്നതോടെ ഏജന്റിനെതിരെ കുടുംബം രംഗത്ത് വരികയും സല്‍മയെ രക്ഷിക്കാനായി ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് എംബസിയോട് ഉടന്‍ തന്നെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുഷമ ട്വീറ്റ് ചെയ്തു.
യുവതിയെ വഞ്ചിച്ച വിസ ഏജന്റിനെതിരേ ഓവര്‍സീസ് എംപ്ലോയ്മെന്റ് ആന്‍ഡ് പ്രൊട്ടക്റ്ററേറ്റ് ജനറല്‍ ഓഫ് എമിഗ്രന്‍സ് വകുപ്പിനോട് നടപടിയെടുക്കാനും ആവശ്യപ്പെട്ടതായി സുഷമ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."