അങ്കണവാടി നിയമനം; ഉദ്യോഗാര്‍ഥികള്‍ കൂട്ടധര്‍ണ നടത്തി
തഴവ: തഴവ പഞ്ചായത്തിലെ നിലവില്‍ ഒഴിവുള്ള അങ്കണവാടികളിലെ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി.
2004ല്‍ അപേക്ഷ സമര്‍പ്പിച്ച് ജോലിക്കു വേണ്ടി കോടതികള്‍ കയറിയിറങ്ങി അവസാനം കോടതി ഉത്തരവിലൂടെ നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ നിയമന റാങ്ക് ലിസ്റ്റ് അംഗീകരിച്ച് നല്‍കാത്ത പ്രസിഡന്റിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പാവുമ്പ സുനില്‍ അഭിപ്രായപ്പെട്ടു. വിവിധ ദിവസങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ 450 ഓളം വരുന്ന ഉദ്യോഗാര്‍ഥികളെ പ്രസിഡന്റ് ചെയര്‍പേഴ്‌സനായ ഇന്റര്‍വ്യൂ ബോര്‍ഡ് നടത്തിയ അഭിമുഖപരീക്ഷയിലും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനിലും ഒരുഘട്ടത്തിലും എതിര്‍പ്പു പ്രകടിപ്പിക്കാത്ത പ്രസിഡന്റ് ലിസ്റ്റ് അംഗീകരിച്ചുനല്‍കാത്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
തുടര്‍ സമരപരിപാടികള്‍ തീരുമാനിച്ചതായും മന്ത്രിയെയും ഡയറക്ടറെയും നേരില്‍കാണാനും തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. സമരസമിതി നേതാക്കളായ സുജ, ഷീജ, സരസ്വതി, മിനി, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."