കാറ്റും മഴയും ശക്തമായി; തീരദേശം വീണ്ടും വറുതിയിലായി
തുറവൂര്‍: കാറ്റും മഴയും ശക്തമായതോടെ വള്ളങ്ങള്‍ കടലിറക്കാനാകാതെ തൊഴിലാളികള്‍ വിഷമത്തിലായി. മീന്‍ പിടിക്കാനാകായതോടെ തീരം വീണ്ടും വറുതിലായി.
ചെല്ലാനം, ചാപ്പക്കടവ്, പള്ളിത്തോട്, അന്ധകാരനഴി, ആറാട്ടുവഴി എന്നിവിടങ്ങളിലെ നൂറുക്കണക്കിന് വള്ളങ്ങളാണ് ദിവസവും കടലില്‍ പോയിക്കൊണ്ടിരുന്നത്. ചെല്ലാനത്ത് കഴിഞ്ഞ മാസം ചാകര വീണപ്പോള്‍ ചെമ്മീനും മത്തിയും കൊഴുവയും നത്തോലിയും ധാരാളമായി കിട്ടിയിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് കടലേറ്റം ശക്തമായതോടെ വള്ളങ്ങള്‍ കടലില്‍ ഇറക്കാതായി.
മഴയെ അവഗണിച്ച് കടലില്‍ ഇറക്കിയ ചില വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇതോടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കടലിലിറക്കിയ വള്ളങ്ങള്‍ കൂടി കരയ്ക്കടുപ്പിച്ചു. വട്ടി പലിശയ്ക്ക് പണമെടുത്താണ് പലരും വള്ളങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നത്.
പണിയില്ലാതായതോടെ പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിത്യ ചെലവിനുള്ള പണം പോലുമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."