പദ്ധതികളുടെ സ്പില്‍ ഓവര്‍ ഈ വര്‍ഷം മുതല്‍ ഉണ്ടാവില്ല: മന്ത്രി
ആലപ്പുഴ: പദ്ധതികളുടെ സ്പില്‍ ഓവര്‍ ഈ വര്‍ഷം മുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉണ്ടാവില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഓരോ വര്‍ഷവും അനുവദിക്കുന്ന തുക ആ വര്‍ഷം തന്നെ ചെലവഴിച്ച് തീര്‍ക്കേണ്ടതുണ്ട.് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ പുരോഗതി സംബന്ധിച്ച് കായംകുളം ടൗണ്‍ ഹാളില്‍ വിളിച്ച ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണഭോക്തൃലിസ്റ്റ് നല്‍കാത്തവരെ കാത്തിരിക്കാതെ മറ്റുള്ളവര്‍ക്ക് അത് കൂടി അധികം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ തദ്ദേശ സ്വയഭരണ സ്ഥാപനവും ലൈഫിന്റെ ആദ്യഗഡു എത്രയും പെട്ടെന്ന് ഗുണഭോക്താക്കള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം 14,1276 വീടുകളാണ് ലൈഫ് മിഷന്‍ പുതുതായി ഏറ്റെടുക്കുന്നത്. 1251 പേര്‍ക്ക് ഒന്നാംഘട്ടം തുക നല്‍കിക്കഴിഞ്ഞു. അനര്‍ഹരെ പൂര്‍ണമായി ഗുണഭോക്തൃ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം പ്ലാന്‍ ഫണ്ട് വിനിയോഗം 90 ശതമാനത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
റവന്യൂ പിരിവ് 70 ശതമാനത്തിനു മുകളില്‍ എത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം റവന്യൂ പിരിവ് 100 ശതമാനം ആക്കണം. പഞ്ചായത്ത് ദിനാഘോഷം ഓരോ പഞ്ചായത്തിലും സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓരോ പഞ്ചായത്തിലും പ്രത്യേക ദിവസം നിശ്ചയിച്ച് മികച്ച ജീവനക്കാരെ കണ്ടെത്തി ആദരിക്കണം. ഗെയിംസ് ഫെസ്റ്റിവല്‍, സംരംഭക ക്ലബ്ബുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള കലോത്സവം എന്നിവ ജാഗ്രതയോടെ നടത്തണം. മുളക്കുഴ, തണ്ണീര്‍മുക്കം, രാമങ്കരി, പുന്നപ്ര പഞ്ചായത്തുകളാണ് ഈ വര്‍ഷത്തെ ഗുണഭോക്തൃലിസ്റ്റ് പൂര്‍ത്തിയാക്കി ബ്ലോക്കിനും ജില്ലാ പഞ്ചായത്തിനും കൈമാറിയിട്ടുള്ളതെന്നും അവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി എസ്.എസി-എസ്.ടി വിഭാഗത്തില്‍ പൂര്‍ത്തിയാക്കേണ്ട വീടുകളുടെ തല്‍സ്ഥിതിയും ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ടും എത്രയും വേഗം തയ്യാറാക്കി ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ക്കു നല്‍കാന്‍ ജില്ലാ പട്ടികജാതി് ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം നൂറുശതമാനം ചെലവ് ചെയ്ത പഞ്ചായത്തുകളെയും, പദ്ധതിവിഹിതം 100ശതമാനം ചെലവഴിച്ച ഗ്രാമപഞ്ചായത്തുകളെയും നഗരസഭകളെയും മികച്ച നികുതിപിരിവ് നടത്തിയ പഞ്ചായത്തുകളെയും മന്ത്രി യോഗത്തില്‍ ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലയിലെ നഗരബ്ലോക്ക് ഗ്രാമപഞ്ചായത്ത് മേധാവികളും ജില്ലാ പ്ലാനിങ് ഓഫീസറുള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."