പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത; രജിസ്ട്രേഷന് ആരംഭിച്ചു
കല്‍പ്പറ്റ: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയും സംയുക്തമായി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താംതരം തുല്യതക്ക് രജിസ്ട്രേഷന് കോഴ്സ് ഫീസുള്‍പ്പെടെ 1850 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതക്ക് രജിസ്ട്രേഷന് അഡ്മിഷന് കോഴ്സ് ഫീസുള്‍പ്പെടെ 2500 രൂപയുമാണ്. പത്താം തരം തുല്യതക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് 2018 ജൂലൈ ഒന്നിന് 17 വയസ് തികയണം. ഔപചാരിക ഏഴാം ക്ലാസ് ഏഴാം തരം തുല്യത വിജയിച്ചവര്‍ എട്ടാം ക്ലാസിനും പത്താം ക്ലാസിനും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ എസ്.എസ്.എല്‍.സി പരാജയപ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി തുല്യതക്ക് ജൂലൈ ഒന്നിന് 22 വയസ് തികയണം. പത്താം തരം തുല്യത വിജയിച്ചവര്‍ക്ക് വയസ് നിബന്ധനയില്ല. പത്താം തരം തുല്യത എസ്.എസ്.എല്‍.സി വിജയിച്ചവര്‍ പഠനം നിര്‍ത്തിയവര്‍ പ്രിഡിഗ്രി പ്ലസ്ടു പൂര്‍ത്തിയാക്കാത്തവര്‍ പരാജയപ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കോഴ്സ് ഫീസ് സൗജന്യമാണ്. കൂടാതെ 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസ് സൗജന്യമാണ്. രണ്ട് കോഴ്സുകള്‍ക്കും 2018 ആഗസ്റ്റ് 10 വരെ ഫൈനില്ലാതെയും 50 രൂപ ഫൈനോടെ ഓഗസ്റ്റ് 20 വരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രസ്തുത കോഴ്സുകള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന് ഓഫിസിലും വികസനതുടര് വിദ്യാ കേന്ദ്രങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. വിജയിക്കുന്നവര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നല്കുന്ന ഔപചാരിക സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 04936-202091.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."