കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാരൊരുങ്ങി ആം ആദ്മി എം.എല്‍.എ: പിന്തുണച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനൊരുങ്ങി ആം ആദ്മി എം.എല്‍.എ അതിഷി
മര്‍ലേന. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്യറി സയന്‍സിലെ ഡല്‍ഹി സര്‍ക്കാരിന്റെ പ്ലാസ്മ ബാങ്കിനാണ് പ്ലാസ്മ നല്‍കുന്നതെന്ന് അതിഥി വ്യക്തമാക്കി.
മെഡിക്കല്‍ മാനദണ്ഡങ്ങളനുസരിച്ച് പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കുന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നു. അതിഷി ട്വിറ്ററില്‍ കുറിച്ചു.
മുഖ്യമന്ത്രി അഅരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളരാണ് അതിഷിയുടെ ട്വീറ്റിനെ അഭിനന്ദിച്ചുള്ള ട്വീറ്റുമായെത്തിയത്. പ്ലാസ്മ ദാനം ചെയ്യാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്തുണച്ചു. ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് അതിഷി മര്‍ലേന.
കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എഎപിയില്‍ നിന്നുള്ള മറ്റു രണ്ടു നേതാക്കളായ വിശേഷ് രവി, രാജ് കുമാര്‍ ആനന്ദ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
https://twitter.com/AtishiAAP/status/1284349479496192001
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."