ദമ്പതികളുടെ തിരോധാനം: പൊലിസ് ഇരുട്ടില്‍തപ്പുന്നു
കോട്ടയം: ദുരൂഹസാഹചര്യത്തില്‍ ദമ്പതികളെ കാണാതായിട്ട് 20 ദിവസം പിന്നിട്ടിട്ടും കേസില്‍ തുമ്പൊന്നും ലഭിക്കാതെ പൊലിസ് ഇരുട്ടില്‍തപ്പുന്നു. കാണാതായതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദമ്പതികള്‍ക്കായി പൊലിസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെയും ഒരു സൂചനപോലും ലഭിക്കാത്തതാണ് പൊലിസിനെ കുഴയ്ക്കുന്നത്. ഹര്‍ത്താല്‍ ദിനമായിരുന്ന ആറിനാണ് ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ സഞ്ചരിച്ച കാറുള്‍പ്പടെ കാണാതായത്. ഹാഷിം-ഹബീബ ദമ്പതികളുമായി സാമ്യമുള്ളവര്‍ മൂന്നാറിലൂടെ കാറില്‍ പോവുന്നത് കണ്ടതായി ടാക്‌സി ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണവും വെറുതേയായി.
സി.സി ടി.വി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലിസ് കൂടുതല്‍ വ്യാപകമാക്കിയിട്ടുണ്ട്. മൂന്നാറിലൂടെ കടന്നുപോയ വാഹനങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. എന്നാല്‍, സി.സി ടി.വികള്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാത്തത് അന്വേഷണത്തെ കുഴക്കുന്നുണ്ട്. ദമ്പതികളെ കാണാതായത് ഹര്‍ത്താല്‍ ദിനമായതിനാല്‍ വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. അന്ന് സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നുവെങ്കില്‍ അന്വേഷണം പ്രതിസന്ധിയിലാകുമായിരുന്നില്ല. ഇതുവരെ കാമറകള്‍ പരിശോധിച്ചതില്‍ നിന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് കോട്ടയം വെസ്റ്റ് സി.ഐ അറിയിച്ചു. ഇവരുടെ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അറുപറയില്‍ നിന്നോ പരിസരങ്ങളില്‍ നിന്നോ മറ്റാരെയും കാണാതായത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദമ്പതികള്‍ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. കാറുമായി ദമ്പതികള്‍ വെള്ളത്തില്‍ വീണ് അപകടം സംഭവിച്ചോയെന്ന സംശയത്തില്‍ പൊലിസ് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നാവിക സേനയുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്താനാണ് പൊലിസ് തീരുമാനം.
ദമ്പതികളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും സി.ഐ പറഞ്ഞു. ദമ്പതികള്‍ക്കായി പീരുമേട്ടിലെ പരുന്തുംപാറയില്‍ നടത്തിയ തിരച്ചിലും പരാജയപ്പെട്ടിരുന്നു. ഹെലിക്യാം ഉപയോഗിച്ച്് വാഗമണ്ണിലും പരുന്തുംപാറയിലും പരിശോധന നടത്തിയിരുന്നു. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് ദമ്പതികളുടെ തിരോധാനം അന്വേഷിക്കുന്നത്.
കുമരകം, ട്രാഫിക്, വെസ്റ്റ് പൊലിസ് സ്‌റ്റേഷനുകളിലെയും ബന്ധപ്പെട്ട മറ്റ് സ്‌റ്റേഷനുകളിലെയും പൊലിസുകാരും കംപ്യൂട്ടര്‍, സൈബര്‍ സെല്‍, സ്‌പെഷ്യല്‍ എസ്.പി സ്‌ക്വഡ് എന്നിവരാണ് സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."