HOME
DETAILS
MAL
പീഡനം പുറത്ത് പറയാതിരുന്നത് ജീവഭയത്താല്‍
backup
July 13 2018 | 01:07 AM
കൊച്ചി: ജലന്ധറിലെ ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പുറത്ത് പറയാതിരുന്നത് ജീവന് അപകടത്തിലാകുമെന്ന ഭയംമൂലമെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കന്യാസ്ത്രീ മറ്റൊരു അഭയ ആയേനെയെന്നും സഹോദരി പറഞ്ഞു. പീഡനം വിവരം പുറത്തുപറഞ്ഞാല്‍ വെച്ചേക്കില്ലെന്ന് ബിഷപ്പ് മുന്‍പ് സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നു. സഹോദരി ധൈര്യമില്ലാത്ത ആളായതു കൊണ്ട് ആ ഭീഷണിയെ അതിജീവിക്കാന്‍ അവള്‍ക്കായില്ല. കുടുംബത്തിനുണ്ടാകുന്ന മാനഹാനിയും അവരെ പരാതി പറയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."