മഴയ്‌ക്കൊപ്പം പൈപ്പും പൊട്ടി: യു.പിയില്‍ കൊവിഡ് ആശുപത്രി വെള്ളത്തില്‍ കുതിര്‍ന്നു
ലഖ്നോ: കനത്ത മഴയ്ക്കിടയില്‍ വെള്ളം പോകാനുള്ള പൈപ്പ് പൊട്ടിയതോടെ കൊവിഡ് ആശുപത്രി വെള്ളത്തിലായി. ഉത്തര്‍പ്രദേശിലെ ബറേലി ആശുപത്രിയില്‍ നിന്നാണ് ഈ ദുരിതക്കാഴ്ച. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. മഴയില്‍ പൈപ്പ് പൊട്ടിയതാണ് വെള്ളം പൊങ്ങാന്‍ കാരണം.
ആശുപത്രിയില്‍ വെള്ളം കുത്തിയൊലിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഡില്‍ നിന്ന് രോഗികള്‍ നോക്കിയപ്പോള്‍ താഴോട്ട് ശക്തമായി വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ളവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
വീഡിയോ വൈറലായതിന് പിന്നാലെ പ്രശ്നം പരിഹരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതാണ് ആശുപത്രിയില്‍ വെള്ളം നിറയാന്‍ കാരണമെന്നും ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
waah Aditya Bisht ji Waterfall ka intezaam karwa diye patients ke liye ..Aaditya for PM .. #COVID ward at a hospital in west UP’s Bareilly . Rain water pours ... pic.twitter.com/GoXemxZcw4
— ईवान (@Lyfismessy) July 19, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."