ബിഷപ്പ് സ്വഭാവഹത്യ നടത്തുന്നുവെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍
കൊച്ചി: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരേ ആരോപണ വിധേയനായ ബിഷപ്പ് സ്വഭാവഹത്യ നടത്തുന്നുവെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരന്‍. രണ്ടു വര്‍ഷം മുന്‍പ് കന്യാസ്ത്രീക്കെതിരേ ഒരു വീട്ടമ്മ നല്‍കിയ പരാതി ചൂണ്ടിക്കാട്ടിയാണ് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നതെന്നാണ് കന്യാസ്ത്രീയുടെ സഹോദരനായ ജലന്ധര്‍ രൂപതയിലെ വൈദികന്‍ ആരോപിക്കുന്നത്. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നായിരുന്നു വീട്ടമ്മയുടെ പരാതിയെന്നാണ് ബിഷപ്പ് പറയുന്നത്. എന്നാല്‍ 2016 നവംബറില്‍ സഭയ്ക്ക് ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്താന്‍ രണ്ടു വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ സമിതി അന്വേഷണം നടത്തുകയോ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുകയോ ചെയ്തിട്ടില്ല. കന്യാസ്ത്രീ സഹകരിക്കാത്തതാണ് അന്വേഷണത്തിന് തടസമായി സമിതി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുള്ള കത്ത് പുറത്തുവന്നിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.
ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഉറച്ച നിലപാട് സ്വീകരിച്ചതോടെ വീട്ടമ്മയുടെ പഴയ പരാതി കുത്തിപ്പൊക്കുന്നത് ചിലരുടെ ബോപൂര്‍വമായ ശ്രമമാണ്.
പരാതിക്കാര്യം ബോധപൂര്‍വം പലരുടെയും ശ്രദ്ധയിലെത്തിച്ച് സ്വഭാവഹത്യ നടത്തി ബിഷപ്പിന്റെ തെറ്റ് മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിന്റെ ഭാഗമായാണ് പരാതിയെ മുന്‍നിര്‍ത്തിയുള്ള ബിഷപ്പിന്റെ സ്വയംന്യായീകരണ ശ്രമം. ബിഷപ്പ് മുമ്പും ഇത്തരത്തില്‍ സ്വഭാവഹത്യ നടത്തിയിട്ടുണ്ടെന്നും വൈദികന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."